Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2020 12:44 AM IST Updated On
date_range 14 Jan 2020 12:44 AM ISTകത്തോലിക്ക സഭയിൽ വിവാഹിതരെ ൈവദികരാക്കൽ; എതിർപ്പുമായി മുൻ പോപ് ബെനഡിക്ട് പതിനാറാമൻ
text_fieldsbookmark_border
camera_alt?????? ?????????? ??? ?????? ???????????
റോം: കത്തോലിക്ക സഭയിൽ വിവാഹിതരായ പുരുഷന്മാരെ വൈദികരായി നിയമിക്കുന്നതിനെതിര െ മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ പരസ്യമായി രംഗത്തെത്തി. ‘എനിക്ക് ഇനിയും നിശ് ശബ്ദനായി’ തുടരാനാകില്ലെന്ന് വ്യക്തമാക്കിയാണ് തെൻറ പിൻഗാമിയുടെ നിലപാടിനെതി രെ 2013ൽ ആരോഗ്യ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ പോപ് ബെനഡിക്ട് രംഗത്തുവന്നത്. കർദി നാൾ റോബർട്ട് സാറക്കൊപ്പം ചേർന്ന് പോപ് ബെനഡിക്ട് എഴുതിയ പുസ്തകത്തിലാണ് നി ലവിലെ പോപ് ഫ്രാൻസിസിെൻറ നിലപാടിനെതിരെ ശക്തമായ വിയോജിപ്പുകൾ ഉള്ളത്. 2013ൽ വിരമിച്ചത് മുതൽ നിശ്ശബ്ദ ജീവിതം നയിച്ചിരുന്ന പോപ് ബെനഡിക്ടിെൻറ തുറന്ന നിലപാട് വത്തിക്കാനെയും കത്തോലിക്ക സഭയെയും ഞെട്ടിച്ചിട്ടുണ്ട്.
പൗരോഹിത്യത്തിലേക്ക് വിവാഹിതർ
2019 ഒക്ടോബറിൽ ലോകമെങ്ങുമുള്ള കത്തോലിക്ക ബിഷപ്പുമാർ പങ്കെടുത്ത സിനഡിലാണ് വിവാഹിതരായവർക്കും പൗരോഹിത്യമാകാം എന്ന് പരിഗണിച്ചത്. ആമസോൺ മേഖലയിലെ ചർച്ചുകളുടെ ഭാവി ചർച്ചചെയ്യാനാണ് സിനഡ് ചേർന്നത്. ചർച്ച് നേരിടുന്ന പ്രതിസന്ധികൾ വിശദമാക്കുന്ന രേഖയും പുറത്തുവിട്ടിരുന്നു. ആമസോണിലെ വിദൂര ദേശങ്ങളിൽ വിവാഹിതരായ പുരുഷന്മാരെയും പൗരോഹിത്യത്തിലേക്ക് പരിഗണിക്കാനാണ് തീരുമാനം. വൈദികരെ കിട്ടാത്തതിെൻറ പശ്ചാത്തലത്തിലായിരുന്നു ഈ നിലപാട് കൈക്കൊണ്ടത്. തെക്കേ അമേരിക്കയിലെ ബിഷപ്പുമാർ വൈദികരുടെ ക്ഷാമം ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും പോപ് ഫ്രാൻസിസ് പരിഗണിക്കുകയും ചെയ്തു. ആമസോൺ മേഖലയിലെങ്കിലും വിവാഹിതരായവരെ പൗരോഹിത്യത്തിന് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഏതാനും മാസങ്ങൾക്കുള്ളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ പോപ് ബെനഡിക്ടിെൻറ നിലപാട്
കഴിഞ്ഞ 600 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി സ്ഥാനമൊഴിഞ്ഞ പോപ് ബെനഡിക്ട് പതിനാറാമൻ യാഥാസ്ഥിതിക രീതിയിൽതന്നെ മുന്നോട്ടുപോകണമെന്നാണ് വ്യക്തമാക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് വൈദികരുടെ ബ്രഹ്മചര്യം. ഇത് മാറ്റുന്നത് ശരിയല്ല. ബ്രഹ്മചര്യത്തിലൂടെ വൈദികർക്ക് പൂർണമായും സഭ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനാകും. വിവാഹത്തെയും കുടുംബത്തെയും ഒരുപോെല കൊണ്ടുപോകാനാകില്ലെന്നും െബനഡിക്ട് പതിനാറാമൻ പറയുന്നു. ‘പുരോഹിതരുടെ സമർപ്പിത ബ്രഹ്മചര്യത്തെ നിരന്തരം ചോദ്യം ചെയ്യുന്നത് ആശയക്കുഴപ്പത്തിലാകുന്നു. കർത്താവിെൻറ സേവനത്തിന് മനുഷ്യെൻറ മൊത്തം ദാനം ആവശ്യമായി വരുന്നതിനാൽ, രണ്ട് കാര്യങ്ങൾ ഒരേസമയം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല”, ബെനഡിക്റ്റ് എഴുതി. ബ്രഹ്മചര്യം ഒരു വിചാരണയോടൊപ്പംതന്നെ വിമോചനവും കൂടിയാണെന്നാണ് കർദിനാൾ റോബർട്ട് സാറ എഴുതിയത്. കുടുംബവും ഭാര്യയുമെല്ലാം ൈവദികരുടെ സഭാകാര്യങ്ങളിലെ ശ്രദ്ധയും ഏകാഗ്രതയും തടസ്സപ്പെടുത്തുെമന്ന വാദങ്ങളും എതിർക്കുന്നവർ ഉയർത്തുന്നുണ്ട്.
ഏഴു വർഷത്തോളം നിശ്ശബ്ദത
അനാരോഗ്യത്തെ തുടർന്ന് 2013ൽ പോപ് പദവിയിൽനിന്ന് വിരമിച്ച െബനഡിക്ട് പതിനാറാമൻ പുറംലോകത്ത് കാര്യമായി അറിയപ്പെടാതെ നിശ്ശബ്ദ ജീവിതം നയിക്കുകയായിരുന്നു. സഭ കടന്നുപോയ വിഷയങ്ങളിലൊന്നും നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ൈവദിക വിഷയത്തിൽ തുറന്ന അഭിപ്രായവുമായി രംഗത്തെത്തിയത് വത്തിക്കാനെയും സഭാ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. പിൻഗാമികളുടെ പരിഗണനയിലുള്ള വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുതെന്ന കീഴ്വഴക്കം െബനഡിക്ട് പതിനാറാമൻ തെറ്റിച്ചതായും പറയുന്നു. മുൻ പോപ്പിെൻറ ഭാഗത്തുനിന്ന് ഗുരുതര ലംഘനമാണ് ഉണ്ടായതെന്ന് വില്ലനോവ സർവകലാശാലയിലെ ചരിത്രകാരനും തിയോളജിസ്റ്റുമായ മാസിമോ ഫാഗിയോളി പറഞ്ഞു. െബനഡിക്ടിെൻറ നിലപാടിനെ അവിശ്വസനീയമെന്നാണ് ‘നാഷനൽ കാത്തലിക്’ റിപ്പോർട്ടർ ജോഷ്വ മക്ലീ പറഞ്ഞത്.
ആമസോൺ മേഖലയിലേത് തുടക്കം
ആമസോൺ മേഖലയിൽ വൈദിക ക്ഷാമം ചൂണ്ടിക്കാട്ടി വിവാഹിതരെയും പുരോഹിതവൃത്തിക്ക് അനുവദിക്കുന്നത് തുടക്കം മാത്രമാണെന്നാണ് സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിെൻറ നിലപാട്. വൈകാതെ ഇത് ലോകമെങ്ങും വ്യാപിപ്പിക്കും. ഇതിലൂടെ സഭ നൂറ്റാണ്ടുകളായി പിന്തുടരുന്ന കീഴ്വഴക്കം ലംഘിക്കപ്പെടുമെന്നും അവർ വിശ്വസിക്കുന്നു. പുരോഗമന ആശയക്കാരനായി കരുതപ്പെടുന്ന പോപ് ഫ്രാൻസിസിെൻറ നിലപാടുകൾ പലതും സഭയുടെ കീഴ്വഴക്കങ്ങളെ ശരിയായി പരിപാലിക്കുന്നതല്ലെന്നും പറയുന്നു. ഇതുകൂടിയാണ് 92കാരനായ മുൻ പോപ് െബനഡിക്ട് പരസ്യമായി രംഗത്തുവരാൻ കാരണമെന്നും സൂചനയുണ്ട്. വരുംദിവസങ്ങളിൽ മുൻ പോപ്പിെൻറ നിലപാട് കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story