Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവർക്ക്​ ഫ്രം ഹോം;...

വർക്ക്​ ഫ്രം ഹോം; പാൻറിടാതെ ലൈവ്​ റിപ്പോർട്ട്​ ചെയ്​ത മാധ്യമപ്രവർത്തക​െൻറ ദൃശ്യം വൈറൽ

text_fields
bookmark_border
വർക്ക്​ ഫ്രം ഹോം; പാൻറിടാതെ ലൈവ്​ റിപ്പോർട്ട്​ ചെയ്​ത  മാധ്യമപ്രവർത്തക​െൻറ ദൃശ്യം വൈറൽ
cancel

ലണ്ടൻ: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ മിക്ക രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ വീട്ടിലിരുന്ന്​ ​േജാലി ചെയ്യാനുള്ള സ ംവിധാനം ജീവനക്കാർക്ക്​ നൽകിയിട്ടുണ്ട്​. മാധ്യമ സ്ഥാപനങ്ങളും വീട്ടിലിരുന്ന്​ റിപ്പോർട്ട്​ ചെയ്യാനുള്ള സൗകര ്യം ഒരുക്കിയിട്ടുണ്ട്​. പ്രഭാത വാർത്തക്കിടെ പാൻറിടാതെ ലൈവ്​ റിപ്പോർട്ടിങ്​ നടത്തിയ മാധ്യമപ്രവർത്തകൻെറ ദൃശ ്യങ്ങളാണ്​ ട്വിറ്ററിൽ ചിരി പടർത്തുന്നത്​.

എ.ബി.സി ന്യൂസി​​െൻറ റിപ്പോർട്ടർ വിൽ റീവിനെയാണ്​ കാമറ കുടുക്കി യത്​. ചൊവ്വാഴ്​ച രാവിലെ ‘ഗുഡ്​ മോണിങ്​ അമേരിക്ക‘ എന്ന വാർത്ത പരിപാടിയിൽ ലൈവിൽ വന്ന്​ റിപ്പോർട്ട്​ ചെയ്​ത റീവ്​ ഷർട്ടും സ്യൂട്ടുമിട്ട്​ ഫാർമസികൾ ഡ്രോൺ ഉപയോഗിച്ച്​ മരുന്ന്​ വിതരണം നൽകുന്നതിനെ കുറിച്ച്​ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ അവസാനിപ്പിക്കുന്നതിന്​ ​െതാട്ട്​ മുമ്പ്​ കാമറയുടെ ആംഗിൾ മാറിയതോടെ പാൻറ്​ ധരിക്കാത്ത കാല്​ കാണുകയായിരുന്നു. റീവ്​ തന്നെയാണ്​ കാമറയും കൈകാര്യം ചെയ്​തിരുന്നത്​.

27കാരനായ വിൽ റീവ്​ എ.ബി.സി ന്യൂസ്​ ചാനലിലെ പ്രധാന റിപ്പോർട്ടറാണ്​. പാൻറിടാതെ സ്യൂട്ട്​ അണിഞ്ഞ്​ വാർത്ത റിപ്പോർട്ട്​ ചെയ്യുന്ന റീവിനെതിരെ ട്വിറ്റിറിൽ പരിഹാസമുയർന്നതോടെ മറുപടിയുമായി അ​േദഹം നേരി​ട്ടെത്തി​. സ്യൂട്ടിനടിയിൽ വർക്ക്​ ഔട്ട്​ ഡ്രസും ഷോർട്​സും ധരിച്ചിരുന്നുവെന്ന്​ റീവ്​ ട്വീറ്റ്​ ചെയ്​തു. പാളിയ പോയ ത​​െൻറ കാമറ ആംഗിൾ പ്രഭാത കർമങ്ങളെ കുറിച്ച്​ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വീട്ടിൽ നിന്ന്​ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരിൽ വിൽ റീവ്​ മാത്രമല്ല ഇത്തരത്തിലുള്ള അബദ്ധങ്ങളിലൂടെ ചിരിപടർത്തിയിട്ടുള്ളത്​. സൺകോസ്​റ്റ്​ ന്യൂസ്​ നെറ്റ്​ വർക്കിലെ വനിത റിപ്പോർട്ടർ ലൈവിൽ സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ പിതാവ്​ ഷർട്ട്​ ധരിക്കാതെ ഫ്രെയിമിൽ വന്നതും ട്വിറ്ററിൽ വൈറാലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsWork From HomeABC news#Covid19
News Summary - Reporter Caught Without Pants During Live Broadcast In WFH Blunder - World news
Next Story