Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലെ അഭയാര്‍ഥി...

കാലെ അഭയാര്‍ഥി ക്യാമ്പിനു തീയിട്ടു

text_fields
bookmark_border
കാലെ അഭയാര്‍ഥി ക്യാമ്പിനു തീയിട്ടു
cancel

പാരിസ്: ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പിനു തീയിട്ടു. ആയിരത്തിലധികം കുടിലുകള്‍ കത്തിനശിച്ചു. വടക്കന്‍ ഫ്രഞ്ച് പ്രദേശമായ കാലെയില്‍ ഏഴായിരത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് തീയിട്ട് നശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്നും വ്യക്തമല്ല.
തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കാലെ ജംഗിളിലെ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്.
നാലായിരത്തോളം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റി.   സുരക്ഷ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്.

 

Show Full Article
TAGS:refugee camp 
Next Story