പ്ലേറ്റിൽ നിന്ന് ചാടുന്ന ചിക്കൻ പീസ്; വീഡിയോ കണ്ടത് രണ്ട് കോടിയിലേറെ പേർ -video
text_fieldsവെട്ടിമുറിച്ച് വൃത്തിയാക്കി പാചകത്തിന് ഒരുക്കി വെച്ച കോഴിയിറച്ചിയുടെ ഒരു കഷണം മെല്ലെ മെല്ലെ പ്ലേറ്റിൽനിന് ന് ചാടി പുറത്തേക്ക് പോയാൽ എങ്ങനെയിരിക്കും. അങ്ങനെയൊരു വീഡിയോയാണ് ഓൺലൈനിൽ വൈറലാകുന്നത്. രണ്ട് കോടിയിലേറെ പേരാ ണ് വീഡിയോ കണ്ടത്.
ഫ്ലോറിഡ സ്വദേശിയായ റൈ ഫിലിപ്സ് എന്നയാളാണ് ഫേസ്ബുക്കിൽ ഈയൊരു വീഡിയോ പങ്കുവെച്ചത്. ഒരു റെസ്റ്ററന്‍റിന്‍റെ പാചകമേശയാണ് രംഗം. പാകം ചെയ്യാൻ ഒരുക്കിവെച്ച കോഴിയിറച്ചിയുടെ പ്രധാന ഭാഗം മെല്ലെ പ്ലേറ്റിന് പുറത്തേക്ക് പോയി മേശയിൽ നിന്നും താഴേക്ക് വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്. ചുറ്റുമുള്ളവർ ആശ്ചര്യശബ്ദമുണ്ടാക്കുന്നതും കേൾക്കാം.
ഏത് നാട്ടിലെ റസ്റ്ററന്‍റിലാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. പ്ലേറ്റിന് സമീപം വെച്ച ചോപ്സ്റ്റിക്കുകൾ സൂചിപ്പിക്കുന്നത് ജാപ്പനീസ്, ചൈനീസ് മാതൃകയിലുള്ള റെസ്റ്ററന്‍റാവാം ഇതെന്നാണ് ദി ന്യൂയോർക്ക് പോസ്റ്റ് റിപോർട്ട് ചെയ്യുന്നത്.
അതേസമയം, ഇത് യഥാർഥ വീഡിയോ ആണോയെന്ന സംശയമുയർത്തുകയാണ് ഭൂരിപക്ഷം കാഴ്ചക്കാരും. ഉപ്പ് ഇട്ടപ്പോൾ കോഴിയിറച്ചിയിലെ പേശികൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് ഇത്തരമൊരു ചലനത്തിന് കാരണമെന്ന് ചിലർ വിശദീകരിക്കുന്നു.
മരിച്ചാലും ചാവാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയാണ് കോഴിയെന്ന് ചിലർ തമാശ കമന്‍റിടുന്നു. തലയറുത്ത് ഏതാനും സമയം കോഴി പിടയുമെന്നും എന്നാൽ ഇത്തരമൊരു കാഴ്ച ആദ്യമാണെന്നും ട്രവിസ് മല്ലോയ് എന്ന ഫാം ജീവനക്കാരൻ അഭിപ്രായപ്പെടുന്നു.