Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബലാത്സംഗം: യോ​ഗ ഗു​രു...

ബലാത്സംഗം: യോ​ഗ ഗു​രു ആ​ന​ന്ദ്​ഗി​രി ആ​സ്​​ട്രേ​ലി​യ​യി​ൽ പി​ടി​യി​ൽ

text_fields
bookmark_border
yoga-guru-anandgiri
cancel

മെ​ൽ​ബ​ൺ: പ്രാ​ർ​ഥ​ന​ക്ക്​ എ​ത്തി​യ ര​ണ്ടു​ യു​വ​തി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ ഇ​ന്ത്യ​ ൻ യോ​ഗ ഗു​രു ആ​ന​ന്ദ്​​ഗി​രി​യെ ആ​സ്​​ട്രേ​ലി​യ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ്രാ​ർ​ഥ​ന​ക​ൾ​ക്കാ ​യി വീ​ട്ടി​ലേ​ക്ക്​ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ ര​ണ്ടു​ വ​നി​ത​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​തു​വെ​ന്ന​താ​ണ്​ കേ​സ്.

38 കാ​ര​നാ​യ ആ​ന​ന്ദ്​ ഗി​രി​യെ സി​ഡ്​​നി​യി​ൽ നി​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ആ​റാ​ഴ്​​ച​ത്തെ ആ​ത്​​മീ​യ പ​ഠ​ന പ​ര്യ​ട​ന​ത്തി​നാ​യാ​ണ്​ ആനന്ദ്​ രാ​ജ്യ​ത്തെ​ത്തി​യ​ത്. പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ്​ അ​റ​സ്​​റ്റ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്​​രാ​ജ്​ സ്വ​ദേ​ശി​യാ​ണ്​. ഇ​തി​നു​മു​മ്പും പ​ല​ത​വ​ണ ആ​സ്​​ട്രേ​ലി​യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. മു​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യത്​.

2016ലെ ​പു​തു​വ​ത്സ​രാ​ഘോ​ഷ ദി​ന​ത്തി​ലാ​ണ്​ 29കാ​രി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന്​ സൗ​ത്ത്​ വെ​യി​ൽ​സ്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 2018ലാ​ണ്​ പ്രാ​ർ​ഥ​ന​ക്കാ​യി എ​ത്തി​യ മ​റ്റൊ​രു 34കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​ര​ക​ളാ​യ സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ ജാ​മ്യം നി​ഷേ​ധി​ച്ച്​ ആ​ന​ന്ദ്​​ഗി​രി​യെ റി​മാ​ൻ​ഡി​ലാ​ക്കു​ക​യാ​യി​രു​ന്നു. ജൂ​ൺ 26ന്​ ​മ​ട്ട്​ ഡ്രൂ​ട്ട്​ പ്ര​ാ​ദേ​ശി​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ ഇ​ര​ക​ൾ രം​ഗ​ത്തു​വ​രാ​നു​ള്ള സാ​ധ്യ​ത​യും ആ​സ്​​ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaRape Caseworld newsmalayalam newsYoga Guruyoga guru anandgiri
News Summary - rape; yoga guru anandgiri in Australia -world news
Next Story