ബ്രിട്ടനിലെ പ്രായം കുറഞ്ഞ അക്കൗണ്ടൻറായി ഇന്ത്യൻ ബാലൻ
text_fieldsലണ്ടൻ: ഇന്ത്യൻ വംശജനായ 15 കാരൻ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടൻറ്. സ്കൂള ിൽ പഠിക്കുേമ്പാൾ തന്നെ അക്കൗണ്ടൻസി സ്ഥാപനം വിജയകരമായി കെട്ടിപ്പടുത്ത രൺവീർ സിങ് സന്ധുവാണ് താരമായത്. 25 വയസ്സാകുേമ്പാഴേക്കും കോടീശ്വരനാവുക എന്നതാണ് രൺവീറിെൻറ ലക്ഷ്യം. 12ാം വയസ്സിലാണ് രൺവീർ സ്വന്തം ബിസിനസ് സ്ഥാപനം തുടങ്ങിയത്.
പണം സമ്പാദിക്കാനുള്ള വഴിയായിരുന്നു അതെന്നും രൺവീർ പറയുന്നു. കുട്ടിക്കാലത്തുതന്നെ അക്കൗണ്ടൻറാകാനും അതുപോലെ യുവ സംരംഭകർക്ക് ബിസിനസ് ഉപദേശങ്ങൾ നൽകലുമായിരുന്നു ലക്ഷ്യം. ഇങ്ങനെ മണിക്കൂറിൽ 12 മുതൽ 15 പൗണ്ട് വരെയാണ് സമ്പാദിക്കുന്നത്. പഠനവും ബിസിനസും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടില്ലെന്നും അടിവരയിടുന്നു.