ബ്രിട്ടനില്‍ കൂറ്റന്‍ പ്രതിഷേധം
text_fieldsലണ്ടന്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ കുടിയേറ്റ നിരോധനത്തിനെതിരെ ബ്രിട്ടനില്‍ എങ്ങും പ്രതിഷേധം തുടരുന്നു. ഡൗണിങ് സ്ട്രീറ്റ് പ്രതിഷേധ സാഗരമായി. പ്രധാനമന്ത്രി തെരേസ മേയ്യുടെ ഓഫിസ് കവാടത്തിലേക്കായിരുന്നു മാര്‍ച്ച്.
‘ഡൗണ്‍ വിത്ത് ട്രംപ്’ ‘ഷേം ഓണ്‍ മേയ്’ ‘ട്രംപിനുള്ള ക്ഷണം റദ്ദാക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി. ട്രംപിന്‍െറ സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്ത് ലക്ഷത്തോളം പേരില്‍ നിന്നായി കഴിഞ്ഞ ദിവസം ഒപ്പുശേഖരണം നടത്തിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്നും അതില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് പ്രതിഷേധങ്ങള്‍ അലയടിക്കുന്നത്.
ഇസ് ലാംവിരുദ്ധതയാണ് ട്രംപിന്‍െറ നടപടികളിലൂടെ പുറത്തുവന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അധികാരമേറ്റ് ദിവസങ്ങള്‍ക്കകം വിവാദതീരുമാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്ന ഡോണള്‍ഡ് ട്രംപിന്‍െറ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ബ്രിട്ടനിലെ നിഴല്‍ മന്ത്രിസഭയുടെ ആഭ്യന്തര സെക്രട്ടറി ഡിയാന്‍ അബോട്ട് ജനക്കൂട്ടത്തോട് പറഞ്ഞു.
അമേരിക്കയിലായാലും ബ്രിട്ടനിലായാലും ഇസ്ലാംവിരുദ്ധവും മുസ്ലിംകളെ വിവേചനത്തോടെ കാണുന്നതുമായ നീക്കങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും അബോട്ട് കൂട്ടിച്ചേര്‍ത്തു. ട്രംപിന്‍െറ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് തെരേസ മേയ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
