വംശീയാക്രമണം; യുവതിയുടെ ഹിജാബ് ഊരിയെറിഞ്ഞു
text_fieldsലണ്ടന്‍: ലണ്ടനിലെ തിരക്കേറിയ തെരുവില്‍ പട്ടാപ്പകല്‍ മുസ്ലിം യുവതിക്കുനേരെ വംശീയാക്രമണം. ഇവരുടെ ശിരോവസ്ത്രം പിടിച്ചുവലിച്ച് താഴെയിട്ടു. സംഭവത്തില്‍ സ്കോട്ലന്‍ഡ് പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടുക്കിയതായും അതീവ നിരാശയാക്കിയെന്നും 20കാരി പ്രതികരിച്ചു. തെരുവിന്‍െറ മധ്യത്തില്‍ പട്ടാപ്പകല്‍ ആണ് അതിക്രമം നടന്നത്. മതപരമായും വംശീയമായും ഉള്ള കുറ്റകൃത്യങ്ങള്‍ പൊറുപ്പിക്കാനാവില്ല. ഈ സംഭവത്തിന്‍െറ ദൃക്സാക്ഷികള്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നതായി ഡിറ്റക്ടീവ് കോണ്‍സ്റ്റബ്ള്‍ ബെന്‍ കസിന്‍ പ്രതികരിച്ചു.
കൂട്ടുകാരിക്കൊപ്പം തെരുവിലൂടെ നടന്നുപോവുകയായിരുന്നു യുവതി. റോഡ് മുറിച്ചുകടക്കവെ പിറകില്‍നിന്ന് രണ്ട് പുരുഷന്മാര്‍ ഇവരെ സമീപിക്കുകയും അവരില്‍ ഒരാള്‍ ശിരോവസ്ത്രം പിടിച്ചുവലിച്ച് താഴെയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഉടന്‍ അവിടെനിന്ന് കടന്നു. 30നടുത്ത് പ്രായമുള്ളവരാണ് അക്രമികള്‍ എന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
