ബ്രിട്ടനിൽ അനിശ്ചിതത്വം നീങ്ങിയില്ല; രാജ്ഞിയുടെ പ്രസംഗം നീട്ടി
text_fieldsലണ്ടൻ: തെരഞ്ഞെടുപ്പിൽ ഒരുപാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന ബ്രിട്ടനിൽ രാഷ്ട്രീയഅനിശ്ചിതത്വം നീങ്ങിയില്ല. പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റിവ് പാർട്ടിയും10 സീറ്റുനേടിയ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നാണ് പുറത്തുവരുന്നറിപ്പോർട്ട്.
അതിനിടെ അനിശ്ചിതത്വം സ്ഥിരീകരിച്ച് പാർലമെൻറിന് ആരംഭംകുറിച്ച് നടക്കാറുള്ള രാജ്ഞിയുടെ പ്രസംഗം ജൂൺ 19ൽ നിന്ന് ഏതാനും ദിവസത്തേക്ക് നീട്ടി. സാധാരണഗതിയിൽ നിശ്ചയിച്ചപ്രകാരം നടക്കാറുള്ള പ്രസംഗം നീട്ടിയത് ബ്രിട്ടനിൽ േമയ് സർക്കാർ രൂപവത്കരിക്കുന്നതിന് പ്രതിസന്ധി അനുഭവിക്കുന്നതിന് തെളിവാണ്. ഡി.യു.പിയുമായി സഖ്യചർച്ചകൾക്ക് കൂടുതൽ സമയം ലഭിക്കുന്നതിനാണ് സർക്കാർ പ്രസംഗം നീട്ടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
