Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎലിസബത്ത്​ രാജ്ഞിയുടെ...

എലിസബത്ത്​ രാജ്ഞിയുടെ ‘വില്ലോ’ ഇനി ഇല്ല

text_fields
bookmark_border
എലിസബത്ത്​ രാജ്ഞിയുടെ ‘വില്ലോ’ ഇനി ഇല്ല
cancel

ലണ്ടൻ: എലിസബത്ത്​ രാജ്ഞിയുടെ പാലസിലെ അവസാന കോർഗിയിനത്തിൽപെട്ട ‘വില്ലോ’എന്ന പട്ടി മരണത്തിനു കീഴടങ്ങി. കാൻസർ ബാധിച്ചാണ്​ വില്ലോ മരിച്ചത്​. 15 വയസ്സായിരുന്നു വില്ലോക്ക്​. 2012ലെ ലണ്ടൻ ഒളിമ്പിക്​സി​​​െൻറ ഉദ്​ഘാടന വേളയിൽ ശ്രദ്ധാകേന്ദ്രമായിരുന്നു വില്ലോ.

മുപ്പതിലേറെ പെം​േബ്രാക്​ വെൽഷ്​ കോർഗി പട്ടികൾ രാജ്ഞിക്കുണ്ടായിരുന്നു. 2015ൽ സൂസൻ എന്ന കോർഗി ഇല്ലാതായതോടെ രാജ്ഞി പുതിയ പട്ടികളുടെ പ്രജനനം അവസാനിപ്പിക്കുകയായിരുന്നു. രാജ്ഞിയോ
ടൊപ്പം തന്നെ പ്രശസ്​തമാണ്​ അവരുടെ വളർത്തു പട്ടികളോടുള്ള സ്േനഹവും. കുട്ടിക്കാലം മ​ുതലേ എലിസബത്ത്​ രാജ്ഞിക്ക്​ കോർഗികളോട്​ വളരെ വാത്സല്യമായിരുന്നു. 1933ലാണ് ‘ഡൂക്കി’​ എന്നു പേരിട്ട ആദ്യത്തെ കോർഗിയെ ലഭിക്കുന്നത്​. വളർത്തുപട്ടികളെ പിരിയാനാവാത്ത എലിസബത്ത്​ രാജ്ഞി മധുവിധു ആ​േഘാഷിക്കാൻ ​േപാകു​േമ്പാ​ൾപോലും പ്രിയപ്പെട്ട കോർഗിയെ കൊണ്ടു പോയിരുന്നു. നിലവിൽ ‘ഡോർഗിസ്​’ ഇനത്തിൽപെട്ട സങ്കരയിനമായ വുൽകാൻ, കാൻഡി എന്നിങ്ങനെ പേരായ രണ്ട്​ വളർത്തുനായ്​ക്കൾ മാത്രമാണ്​ പാലസിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogqueen elizabethworld newspasses awaycorgiWillow
News Summary - Queen Elizabeth's last corgi, Willow, passes away- World news
Next Story