Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാരി-മേഗൻ...

ഹാരി-മേഗൻ സ്ഥാനത്യാഗത്തിന്​ രാജ്ഞിയുടെ അനുമതി

text_fields
bookmark_border
ല​ണ്ട​ൻ: ബ്രി​ട്ടനിലെ പ്ര​ഭു​പ​ദ​വി ഒഴിവാക്കാനും പൊ​തു​ജീ​വി​തം ഉ​പേ​ക്ഷി​ക്കാ​നുമുള്ള​ ഹാ​രി രാ​ജ​കു​മ ാ​ര​നെ​യും ഭാര്യ മേ​ഗ​ൻ മാ​ർ​ക​ലി​​​െൻറും തീരുമാനത്തിന്​ എലിസബത്ത്​ രാജ്ഞിയുടെ അംഗീകാരം. ഇരുവർക്കും സ്വന്ത ം ഇഷ്​ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി ജീവിക്കാനും അനുമതി നൽകുന്നതായി രാജ്ഞി വ്യക്തമാക ്കി.

ഈ വിഷയത്തിൽ ചേർന്ന കുടുംബയോഗത്തിനു ശേഷമാണ്​ പ്രഖ്യാപനമുണ്ടായത്​. രാജ്ഞി, മകനും അവകാശിയുമായ ചാൾസ്​ രാജകുമാരൻ, ചാൾസി​​െൻറ മക്കളായ വില്യം, ഹാരി എന്നിവർ പ​ങ്കെടുത്തു. കിഴക്കൻ ഇംഗ്ലണ്ടിലെ നോർഫോക്കിലായിരുന്നു യോഗം. ചർച്ച ഏറെ ക്രിയാത്മകമായിരുന്നെന്ന്​ എലിസബത്ത്​ രാജ്ഞി വ്യക്തമാക്കി. ഹാരിക്കും മേഗനും എല്ലാ പിന്തുണയും നൽകും. രാജകുടുംബത്തിലെ ചുമതലകളുമായി ഇരുവരും ഇവിടെത്തന്നെ തുടരണമെന്നായിരുന്നു ആഗ്രഹമെങ്കിലും അവർക്ക്​ സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തെ അംഗീകരിക്കു​െന്നന്നും രാജ്ഞി പറഞ്ഞു.

കി​രീ​ടാ​വ​കാ​ശി ചാ​ൾ​സി​​െൻറ​യും മു​ൻ ഭാര്യ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൻ ഹാ​രി 2016ലാ​ണ്​ മേ​ഗ​ൻ മാ​ർ​ക​ലി​െ​ന മി​ന്നു​കെ​ട്ടി​യ​ത്. സ​െ​സ​ക്​​സ്​ പ്ര​ഭു​വും പ്ര​ഭ്വി​യു​മാ​യി ഇ​രു​വ​രും അ​വ​രോ​ധി​ക്ക​പ്പെ​െ​ട്ട​ങ്കി​ലും ജ്യേ​ഷ്​​ഠ​ൻ വി​ല്യ​വു​മാ​യി പ്രശ്​നങ്ങളുണ്ടാവുകയും ഇതു മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്​തു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ രാ​ജ​കു​ടും​ബ​ത്തി​ൽ​നി​ന്ന്​ വി​ട്ടു​പോ​കു​ക​യാ​ണെ​ന്ന്​ ഇ​രു​വ​രും ചേ​ർ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.
പ്ര​ഭു​പ​ദ​വി ഉ​പേ​ക്ഷി​ക്കാ​ൻ​ ഹാ​രിയെ​യും മേ​ഗ​നെ​യും നി​ർ​ബ​ന്ധി​ച്ച​തി​നു പിന്നിൽ,​​ മേ​ഗ​ൻ നേ​രി​ട്ട ക​ടു​ത്ത വം​​ശ​വെ​റി​കൂ​ടി കാ​ര​ണ​​മാ​യെ​ന്ന്​ ആ​ക്ഷേ​പമുണ്ട്​. പിതാവ്​ വെള്ളക്കാരനാണെങ്കിലും ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ക്കാ​രി​യാ​ണ്​ മേഗ​​െൻറ മാ​താവ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeghanHarry
News Summary - Queen agrees 'transition' for Harry and Meghan
Next Story