Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 12:31 PM GMT Updated On
date_range 11 Dec 2017 4:19 AM GMTഖത്തർ പ്രതിസന്ധി: സഹകരണ ആഹ്വാനവുമായി മെർക്കൽ
text_fieldsbookmark_border
മെക്സിക്കോസിറ്റി: ഗൾഫ് പ്രതിസന്ധിക്കിടെ സഹകരണ ആഹ്വാനവുമായി ജർമൻ ചാൻസലർ അംഗല മെർക്കൽ. മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളും ഇറാനും തുർക്കിയും പ്രവർത്തിക്കണമെന്ന് മെർക്കൽ ആവശ്യപ്പെട്ടു.
ഖത്തർ പ്രതിസന്ധിയെ തുടർന്നുള്ള മേഖലയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ജർമനി നിരീക്ഷിച്ചു വരികയാണ്. സിറിയ, ഇറാഖ്, ലിബിയ, തുർക്കി, ഇറാൻ അടക്കമുള്ള രാജ്യങ്ങളിലെ വിഷയങ്ങളും സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വിവേകപൂർവമായ നടപടികൾ മേഖലയിൽ അനിവാര്യമാണെന്നും മെർക്കൽ ചൂണ്ടിക്കാട്ടി.
മേഖലയിലെ സുരക്ഷയെകുറിച്ച് അടുത്ത മാസം ഹാംബർഗിൽ ചേരുന്ന ജി20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം ചർച്ച ചെയ്യുമെന്നും മെർക്കൽ വ്യക്തമാക്കി. മെക്സിക്കൽ പ്രസിഡന്‍റ് എൻറിക് പെനയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഗൾഫ് മേഖലയിലെ പ്രതിസന്ധിയെ കുറിച്ച് മെർക്കൽ പ്രതികരിച്ചത്.
Next Story