ഖറദാവിയുടെ മകളും ഭർത്താവും വീണ്ടും അറസ്റ്റിൽ
text_fieldsകൈറോ: പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ യൂസുഫ് അൽഖറദാവിയുടെ മകളെയും ഭർത്താവിനെയും ഒരു കേസിൽ മോചിതരായ ഉടൻ മറ്റൊരു കേസിൽ ഈജിപ്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഉലാ അ ൽഖറദാവിയെയും ഭർത്താവ് ഹുസ്സാം ഖലഫിനെയുമാണ് ‘ഒരു ഭീകര സംഘവുമായി’ ബന്ധമുെണ്ട ന്നു കാണിച്ച് അറസ്റ്റ് ചെയ്തത്.
ഇരുവരെയും 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിര ിക്കുകയാണെന്നും രാജ്യത്തെ നിയമപ്രകാരം വിചാരണ കൂടാതെ രണ്ടുവർഷം വരെ തടവിൽ പാർപ്പിക്കാവുന്ന കേസാണ് ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷകൻ അഹ്മദ് മഗ്ദി പറഞ്ഞു. ഈ അനീതിക്കെതിരെ ഉലാ അൽഖറദാവി നിരാഹാര സമരം തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ പൗരത്വമുള്ള ഈജിപ്ഷ്യൻ വംശജയാണ് ഉലാ. ഖലഫ് ഈജിപ്ഷ്യൻ പൗരനും. 2017ലാണ് ആദ്യം ഇരുവരും അറസ്റ്റിലായത്. കാരണം കാണിക്കാതെയുള്ള അറസ്റ്റിനു പിറകെ മുസ്ലിം ബ്രദർഹുഡുമായുള്ള ബന്ധമാണ് കാരണമെന്ന വിശദീകരണമുണ്ടായി. എന്നാൽ, ഇത് ഇരുവരും ആവർത്തിച്ച് നിഷേധിച്ചിരുന്നു.
തനിക്ക് രാഷ്ട്രീയമില്ലെന്ന് ഉലായും ബ്രദർഹുഡിൽനിന്ന് വ്യത്യസ്തമായ ആശയം പുലർത്തുന്നതും നിയമവിധേയ സംഘടനയുമായ അൽ വസ്തിെൻറ പ്രവർത്തകനാണ് താനെന്ന് ഖലഫും വ്യക്തമാക്കിയിരുന്നു.
ആദ്യം അറസ്റ്റിലായപ്പോൾ ഉലായെയും ഖലഫിനെയും ഒട്ടും സൗകര്യമില്ലാത്ത സെല്ലുകളിൽ പാർപ്പിച്ച് പീഡിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് അടക്കം കുറ്റപ്പെടുത്തിയിരുന്നു. ലോകപ്രശസ്ത പണ്ഡിതനായ യൂസുഫ് അൽഖറദാവി ഈജിപ്തുകാരനാണെങ്കിലും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഉലായടക്കം നാലു പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട് ഖറദാവിക്ക്.