ഏറ്റവും ദൈർഘ്യമേറിയ സർവിസ് പൂർത്തിയാക്കി ബോയിങ് 787-9
text_fieldsസിഡ്നി: ന്യൂയോർകിൽനിന്ന് സിഡ്നിയിലേക്ക് ഇടവേളയില്ലാതെ ദൈർഘ്യമേറിയ യാത്ര പ ൂർത്തിയാക്കി ആസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസിെൻറ പുതിയ ബോയിങ് 787-9. സന്ന ദ്ധപ്രവര്ത്തകരായ ആറുയാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 49 യാത്രക്കാരുമായി 19 മണിക ്കൂർ 16 മിനിറ്റുകൊണ്ടാണ് ന്യൂയോർകിൽനിന്ന് സിഡ്നിയിലേക്ക് വിമാനം പറന്നത്. ഒരി ടത്തുപോലും നിർത്താതെ16,200 കി.മീ. ദൂരമാണ് പിന്നിട്ടത്.
യു.എസില്‍നിന്ന് ആസ്ട്രേലിയന്‍ നഗരമായ സിഡ്നിയിലേക്ക് ഇടവേളകളില്ലാത്ത വിമാനയാത്ര സാധ്യമാണോയെന്നറിയാനുള്ള പരീക്ഷണപ്പറക്കലിെൻറ ആദ്യഘട്ടമാണ് പൂർത്തീകരിച്ചത്. നിലവിൽ ഒരു യാത്രാ വിമാനം പോലും നിറയെ യാത്രക്കാരുമായി ഇടവേളയില്ലാരെ ഇത്രയേറെ ദൂരം താണ്ടിയിട്ടില്ല. പരമാവധി ഇന്ധനം നിറച്ചതുകൊണ്ട് ആ വഴിക്കുള്ള പ്രതിസന്ധിയും ഒഴിവായി.
മാത്രമല്ല, കാർഗോയും ബാഗേജുകളും വിലക്കുകയും ചെയ്തു. ഉറക്കം, ഭക്ഷണം, വെള്ളം, ശാരീരികചലനങ്ങള്‍ എന്നിവ ക്രമീകരിക്കുന്നതിന് കര്‍ശനനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പിന്തുടർന്നു. വിമാനത്തിൽ കയറിയ ഉടൻ യാത്രക്കാർ വാച്ചിൽ സിഡ്നി സമയം സെറ്റ് ചെയ്തു വെച്ചു. നല്ല കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ച്, വെളിച്ചം ക്രമീകരിച്ച് ഉറങ്ങാൻ കിടന്നു.
സിഡ്നി സര്‍വകലാശാലയിലെ ചാള്‍സ് പെര്‍കിന്‍സ് സെൻററിലെയും സര്‍ക്കാര്‍സ്ഥാപനമായ കോഓപറേറ്റിവ് റിസര്‍ച് സെൻറര്‍ ഫോര്‍ അലേര്‍ട്ട്നെസ്, സേഫ്റ്റി, പ്രൊഡക്ടിവിറ്റി എന്നിവയിലെ ഗവേഷകരുമാണ് പരീക്ഷണപ്പറക്കലിന് മേല്‍നോട്ടം വഹിച്ചത്. പതിനെട്ടര മണിക്കൂർകൊണ്ട് സിംഗപ്പുർ മുതൽ ന്യൂജഴ്സി വരെ ഇടവേളയില്ലാതെ പറക്കുന്ന സിംഗപ്പുര്‍ എയര്‍ലൈൻസിെൻറ റെക്കോഡാണ് പഴങ്കഥയായത്. നവംബറിൽ ലണ്ടനിൽനിന്ന് സിഡ്നി വരെ ഇടവേളയില്ലാത്ത യാത്രയാണ് കമ്പനി പദ്ധതിയിടുന്നത്. പരീക്ഷണപ്പറക്കലിനു ശേഷം 2022ലോ 23ലോ സർവിസ് തുടങ്ങാനും ക്വാണ്ടാസ് ലക്ഷ്യമിടുന്നുണ്ട്.