സോവിയറ്റ് യൂനിയെൻറ പതനം തടയാൻ ശ്രമിക്കുമായിരുന്നു –പുടിൻ
text_fieldsമോസ്കോ: തനിക്ക് സാധിക്കുമായിരുന്നെങ്കിൽ 1991ലെ സോവിയറ്റ് യൂനിയെൻറ പതനം ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നുവെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. കലിൻഗ്രാഡിൽ നടന്ന ചർച്ചയിൽ റഷ്യയിൽ നടന്ന സംഭവങ്ങളിൽ ഒഴിവാക്കേണ്ടിയിരുന്നതെന്ന് ആഗ്രഹിച്ചത് ഏതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2015ൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യു.എസ്.എസ്.ആറിെൻറ തകർച്ചയെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ രാഷ്ട്രീയപതനമെന്ന് വിശേഷിപ്പിച്ചതിലൂടെ പുടിൻ നേരേത്ത ലോകശ്രദ്ധയാകർഷിച്ചിരുന്നു. ലോകത്തിെൻറ ഏത് ഭാഗത്തും നാശം വിതക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇൗ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
