സിറിയയിൽ തീവ്രവാദത്തിനെതിരെ പോരാടുന്ന സൈന്യത്തിന് കടപ്പാടറിയിച്ച് വ്ലാദിമിർ പുടിൻ
text_fieldsമോസ്കോ: ഡിഫൻഡർ ഒാഫ് ഫാദർലാൻഡ് ദിനാഘോഷ വേളയിൽ സിറിയയിലും മറ്റും തീവ്രവാദത്തിനെതിരെ ശക്തമായി പോരാടുന്ന റഷ്യൻ സേനക്ക് കടപ്പാടറിയിച്ച് പ്രസിഡൻറ് വ്ലാദിമിർ പുടിൻ. സേനക്കുവേണ്ടി സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് പുരസ്കാരം നൽകുന്ന വേളയിലായിരുന്നു പുടിൻ ഇക്കാര്യം അറിയിച്ചത്.
സിറിയയിൽ തീവ്രവാദ വിരുദ്ധ പോരാട്ടത്തിനിടെ മരണമടഞ്ഞ പൈലറ്റ് റോമൻ ഫ്ലിപ്പോവിെൻറ കുടുംബത്തിന് ഗോൾഡ് സ്റ്റാർ മെഡൽ ഒാഫ് ദ ഹീറോ ഒാഫ് റഷ്യ മെഡൽ സമ്മാനിച്ചു. ഡിഫൻഡർ ഒാഫ് ഫാദർലാൻഡ് ദിനം റഷ്യ, തുർക്മെനിസ്താൻ, ബെലറൂസ്, കിർഗിസ്താൻ, കസാഖ്സ്താൻ, തജികിസ്താൻ എന്നീ രാജ്യങ്ങളിൽ പൊതു അവധിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
