Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീതിയൊഴിഞ്ഞിട്ടില്ല;...

ഭീതിയൊഴിഞ്ഞിട്ടില്ല; റഷ്യയിൽ ലോക്​ഡൗൺ നീട്ടി പുടിൻ

text_fields
bookmark_border
putin.jpg
cancel

മോസ്​കോ: കോവിഡ്​ 19 കേസുകളുടെ ഗണ്യമായ വർധന പരിഗണിച്ച്​ റഷ്യ രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗൺ നീട്ടി. പ്രസ ിഡൻറ്​ വ്​ളാദിമിർ പുടിനാണ്​ അടച്ചുപൂട്ടൽ ഏപ്രിൽ 30 വരെ നീട്ടിയതായി അറിയിച്ചത്​.

‘വൈറസി​െൻ ഭീഷണി നിലനിൽക്ക ുന്നുണ്ട്​. ആരോഗ്യ വിദഗ്​ധരുടെ അഭിപ്രായമനുസരിച്ച് ലോകത്ത്​​ കൊറോണ വൈറസ്​ അതി​​െൻറ പാരമ്യത്തിലെത്തിയിട്ടില്ല. നമ്മുടെ രാജ്യത്തും അതുതന്നെയാണ്​ സ്ഥിതി. വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവർ ഇൗ മാസം അവസാനം വരെ അത്​ തുടരുക’-പുടിൻ കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ നടത്തുന്ന രണ്ടാമത്തെ ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.

മോസ്​കോ അടക്കമുള്ള റഷ്യൻ നഗരങ്ങൾക്ക്​ ഇപ്പോഴും വൈറസി​നെ പിടിച്ചുകൊട്ടാൻ ആയിട്ടില്ല. പ്രാദേശിക തലത്തിൽ എന്താണ്​ അവസ്ഥ എന്നത്​ മനസിലാക്കാൻ അവിടുത്തെ അധികാരികൾക്ക്​ പ്രത്യേക അധികാരവും നൽകിയിട്ടുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യം ഭാവിയിൽ മെച്ചപ്പെട്ടാൽ അടച്ചുപൂട്ടലിൽ അയവുവരുത്തുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

മറ്റ്​ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്​ മരണനിരക്കും കോവിഡ്​ കേസുകളും കുറവാണെങ്കിലും റഷ്യയിൽ വൈറസി​​െൻറ ഭീതിയൊഴിഞ്ഞിട്ടില്ല. 3.548 കേസുകൾ ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടപ്പോൾ. 30 പേർക്കാണ്​ വൈറസ്​ കാരണം ജീവൻ നഷ്​ടമായത്​. കഴിഞ്ഞ 24 മണിക്കൂറിൽ ആറ്​ മരണവും 773 പുതിയ കേസുകളും സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiavladimir putin.covid 19lock down
News Summary - Putin keeps Russians at home through April 30-world news
Next Story