ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻവംശജ പ്രീതി പട്ടേൽ
text_fieldsലണ്ടൻ: ബ്രിട്ടനിൽ പുതുതായി അധികാരമേറ്റ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻവംശജയ ായ പ്രീതി പട്ടേലിനെ നിയമിച്ചു. 47കാരിയായ പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻവംശ ജയാണ്.
തെരേസാ മേയുടെ ബ്രെക്സിറ്റ് നയങ്ങൾക്കെതിരെ ശക്തമായ വാദമുയർത്തിയ പ്രീതി, കൺസർവേറ്റീവ് പാർട്ടി അ ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബോറിസിനായി നടന്ന പ്രചാരണ പരിപാടികളുടെ സംഘാടക കൂടിയായിരുന്നു.
പ്രീതി പട്ടേൽ 2014ൽ ട്രഷറി വകുപ്പ് സഹമന്ത്രിയായും 2015ൽ തൊഴിൽ സഹമന്ത്രിയായും പ്രവർത്തിച്ചു. 2015 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം 2016ൽ പ്രധാനമന്ത്രി തെരേസാ മേയ് ഇവരെ അന്താരാഷ്ട്ര വികസന വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. 2017 ൽ പ്രീതി ഈ പദവിയിൽ നിന്നും വിരമിക്കുകയായിരുന്നു. ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിെൻറയോ അനുമതിയില്ലാതെ ഇസ്രയേല്‍ രാഷ്ട്രീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നായിരുന്നു രാജി.
2010ൽ ഡേവിഡ് കാമറണിെൻറ നേതൃത്വത്തിലുള്ള സർക്കാർ മത്സരിച്ചു ജയിച്ച സമയത്ത് എസ്സെക്സിലെ വിത്ഹാമിൽ നിന്നും കൺസർവേറ്റീവ് പാർട്ടി എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജ കൂടിയായിരുന്നു പ്രീതി.
യൂറോപ്യന്‍ വിരുദ്ധ നിലപാടുകളിലൂടെയും സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും മാധ്യമ ശ്രദ്ധ നേടിയ പ്രീതി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളാണ്.
ഗുജറാത്ത് സ്വദേശികളായ സുശീൽ- അഞ്ജന പട്ടേൽ ദമ്പതികളുടെ മകളാണ് പ്രീതി. ഇവരുടെ കുടുംബം നേരത്തെ ഉഗാണ്ടയിലേക്ക് പോവുകയും പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറുകയുമായിരുന്നു.