ഫിലിപ്പ് രാജകുമാരൻ ഒൗദ്യോഗിക ചുമതലകൾ ഒഴിയുന്നു
text_fieldsലണ്ടൻ: എഡിൻബർഗ് പ്രഭുവായ ഫിലിപ് രാജകുമാരൻ രാജകുടുംബവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കുകയാണെന്ന് െബക്കിങ്ഗാം കൊട്ടാരം അറിയിച്ചു. ഫിലിപ്പ് രാജകുമാരൻ സ്വന്തമായി എടുത്ത തീരുമാനത്തെ പത്നി എലിസബത്ത് രാജ്ഞി പിന്തുണച്ചതായി കൊട്ടാരം വൃത്തങ്ങൾ പറഞ്ഞു.
അടുത്ത മാസം 96ാം ജന്മദിനം ആഘോഷിക്കുന്ന രാജകുമാരൻ നേരത്തേ ഏറ്റെടുത്ത ആഗസ്റ്റുവരെയുള്ള ജോലികൾ പൂർത്തിയാക്കും. എന്നാൽ, ഇതിനു ശേഷം പുതിയ ചുമതലകൾ ഏെറ്റടുക്കില്ല. എലിസബത്ത് രാജ്ഞി ഒൗദ്യോഗിക ചുമതലകളിൽ തുടരുമെന്നും അധികൃതർ പറഞ്ഞു. 2016ൽ 110 ദിവസങ്ങളാണ് ഒൗദ്യോഗിക കാര്യങ്ങൾക്കായി ഫിലിപ്പ് രാജകുമാരൻ ചെലവഴിച്ചത്. കഴിഞ്ഞ വർഷം രാജകുടുംബത്തിലെ ഏറ്റവും തിരക്കുള്ള അഞ്ചാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
780ലധികം സംഘടനകളുടെ രക്ഷാധികാരിയോ, പ്രസിഡേൻറാ, അംഗമോ ആണ് ഫിലിപ്പ് രാജകുമാരൻ. സംഘടനകളുമായി ബന്ധം തുടരുമെന്നും എന്നാൽ, സജീവ പ്രവർത്തനത്തിൽ ഏർപ്പെടില്ലെന്നും കൊട്ടാരം വൃത്തങ്ങൾ വ്യക്തമാക്കി.