ബ്രിട്ടീഷ് രാജകീയ വിവാഹം ഇന്ന്
text_fieldsലണ്ടൻ: ബ്രിട്ടനിൽ ഇന്ന് രാജകീയ വിവാഹം. ഹാരി രാജകുമാരനും അമേരിക്കക്കാരി റേച്ചൽ മേഗൻ മാർക്ലെയുമായുള്ള വിവാഹം ശനിയാഴ്ച ഉച്ചക്ക് വിൻഡ്സർ കാസിലിലെ സെൻറ് ജോർജ് ചാപ്പലിൽ കാൻറർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ കാർമികത്വത്തിൽ നടക്കും.
33കാരനായ ഹാരി, ചാൾസ് രാജകുമാരെൻറയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീടശ്രേണിയിലെ ആറാമനുമാണ്. 36കാരിയായ റേച്ചൽ മേഗൻ മാർക്ലെ ആക്ടിവിസ്റ്റും നടിയുമാണ്. 2016 മുതൽ ഇഷ്ടത്തിലായ ഹാരിയും മേഗനും തമ്മിലുള്ള വിവാഹ നിശ്ചയം 2017 നവംബർ 27ന് നടന്നിരുന്നു. 2018 മാർച്ച് 16ന് ചർച്ച് ഒാഫ് ഇംഗ്ലണ്ടിലേക്ക് ജ്ഞാനസ്നാനം ചെയ്തതോടെ വിവാഹത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. കെൻസിങ്ടൺ പാലസിലെ നോട്ടിങ്ഹാം കോേട്ടജിലായിരിക്കും വിവാഹശേഷം ദമ്പതികൾ താമസിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
