Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫോൺ ചോർത്തൽ:...

ഫോൺ ചോർത്തൽ: ബ്രിട്ടീഷ്​ ടാ​ബ്ലോയ്​ഡുകൾക്കെതിരെ ഹാരിയുടെ പരാതി

text_fields
bookmark_border
ഫോൺ ചോർത്തൽ: ബ്രിട്ടീഷ്​ ടാ​ബ്ലോയ്​ഡുകൾക്കെതിരെ ഹാരിയുടെ പരാതി
cancel

ലണ്ടൻ: വർഷങ്ങൾ പഴക്കമുള്ള ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട്​ രണ്ട്​ ബ്രിട്ടീഷ്​ ടാബ്ലോയ്​ഡുകൾക്കെതിരെ ഹാരി രാജകുമാരൻ കേസ്​ ഫയൽ ചെയ്​തു. സൺ, മിറർ പത്രങ്ങൾക്കു നേരെയാണ്​ നടപടിക്കൊരുങ്ങിയത്​. അമ്മ ഡയാന രാജകുമാരിയെ പോലെ ത​​െൻറ ഭാര്യ മേഗൻ മാർകിളിനെയും മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും ഹാരി ആരോപിക്കുന്നു.

സ്വകാര്യത നഷ്​ടപ്പെട്ടതോടെ ഭാര്യ അനുഭവിക്കുന്ന മാനസികസംഘർഷം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ഹാരി പറയുന്നു. 1997ൽ പാരീസിൽ പാപ്പരാസികൾ പിന്തുടർന്നപ്പോൾ രക്ഷപ്പെടാൻ അമിതവേഗത്തിൽ ​കാറോടിച്ച്​ അപകടത്തിൽപെട്ടാണ്​ 36ാം വയസ്സിൽ ഡയാന മരിക്കുന്നത്​.

Show Full Article
TAGS:Prince Harry UK Tabloids The Sun The Mirror Phone-Hacking world news 
News Summary - Prince Harry Is Suing UK Tabloids The Sun And The Mirror Over Alleged Phone-Hacking
Next Story