Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാരി രാജകുമാര​ൻ 2018ൽ...

ഹാരി രാജകുമാര​ൻ 2018ൽ വിവാഹിതനാകും

text_fields
bookmark_border
Harry-with-Girl-Friend
cancel

ലണ്ടൻ: ബ്രിട്ടണിലെ കിരീടാവകാശികളിൽ അഞ്ചാമനായ ഹാരി രാജകുമാര​​െൻറയും യു.എസ്​ നടിയും കാമുകിയുമായ മെഗാൻ മാർക്കലെയുടെയും വിവാഹം 2018ലെ വസന്തകാലത്ത്​ നടക്കുമെന്ന്​ പിതാവ്​ ചാൾസ്​ രാജകുമാരൻ അറിയിച്ചു. 

ഇൗ മാസം ആദ്യമാണ്​ 33കാരനായ ഹാരിയും 36കാരിയായ മാർക്കലെയും തമ്മിലുള്ള വിവാഹം നിശ്​ചയിച്ചത്​. ഹാരി ഇരുവരുടെയും മാതാപിതാക്കളിൽ നിന്ന്​ അനുഗ്രഹം വാങ്ങിയതായും പിതാവ്​ അറിയിച്ചു. 

സുഹൃത്തുക്കൾ വഴി 2016 ജൂലൈയിലാണ്​ ഇരുവരും പരിചയപ്പെടുന്നത്​. ​മാസങ്ങൾക്ക്​ ശേഷം മാർക്ക​െലയുമായി പ്രണയത്തിലാണെന്ന്​ ഹാരി ടി.വി ചാനലിലെ അഭിമുഖത്തിൽ അറിയിച്ചിരുന്നു. 2016 സെപ്​തംബറിലാണ്​ ഇരുവരും ഒരുമിച്ച്​ പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPrince HarryMeghan MarkleUS Actress
News Summary - Prince Harry to marry girlfriend Meghan Markle - World News
Next Story