Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമേ​ഗ​ൻ ഇനി...

മേ​ഗ​ൻ ഇനി ബ്രി​ട്ട​െൻറ മ​രു​മ​ക​ൾ 

text_fields
bookmark_border
മേ​ഗ​ൻ ഇനി ബ്രി​ട്ട​െൻറ മ​രു​മ​ക​ൾ 
cancel

ല​ണ്ട​ൻ: മ​ര​ണം​വ​രെ സു​ഖ​വും ദുഃ​ഖ​വും ഒ​രു​മി​ച്ച്​ പ​ങ്കി​ടാ​മെ​ന്ന്​ പ​ര​സ്​​പ​രം വാ​ഗ്​​ദാ​നം ന​ൽ​കി ഹാ​രി രാ​ജ​കു​മാ​ര​നും യു.​എ​സ്​ ന​ടി​യും മോ​ഡ​ലു​മാ​യ മേ​ഗ​ൻ മാ​ർ​ക്കി​ളും ഒ​ന്നാ​യി. വി​ൻ​സ​ർ കൊ​ട്ടാ​ര​ത്തി​ലെ സ​​െൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ  ഉ​ച്ച​ക്ക്​​ 12നാ​യി​രു​ന്നു വി​വാ​ഹം ആ​ഡം​ബ​ര​പൂ​ർ​വം ന​ട​ന്ന​ത്. ആ​ർ​ച്ച്​ ബി​ഷ​പ്​​ ജ​സ്​​റ്റി​ൻ വി​ൽ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ടെ​ലി​വി​ഷ​നി​ലൂ​ടെ​യും മ​റ്റും ച​ട​ങ്ങ്​ വീ​ക്ഷി​ച്ചു. മാ​താ​വ്​ ഡോ​റി​യ റാ​ഗ​ല​ൻ​ഡി​നും ഭാ​വി ഭ​ർ​തൃ​​പി​താ​വ്​ ചാ​ൾ​സ്​ രാ​ജ​കു​മാ​ര​നു​മൊ​പ്പം 11.49ഒാ​ടെ​യാ​ണ്​ മേ​ഗ​ൻ വി​വാ​ഹ​ത്തി​നെ​ത്തി​യ​ത്. വിവാഹശേഷം മേ​ഗ​ൻ​​ ‘ഡച്ചസ്​ ഒാ​ഫ്​ സു​സെ​ക്​​സ്​’ എന്നറിയപ്പെടും. ഹാരി ഡ്യൂക്ക്​ ഒാഫ്​ സുസെക്​സ്​ എന്നും. 

11​ മ​ണി ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ രാ​ജ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ ഒാ​രോ​രു​ത്ത​രാ​യി പ​ള്ളി​യി​ലേ​ക്കെ​ത്തി. 11.45 ഒാ​ടെ​യാ​ണ്​ ഹാ​രി രാ​ജ​കു​മാ​ര​ൻ വി​ല്യ​മു​മാ​യി പ​ള്ളി​യി​ലെ​ത്തി​യ​ത്. പ്രോ​േ​ട്ടാ​കോ​ൾ പ്ര​കാ​രം ച​ട​ങ്ങി​ന്​ അ​വ​സാ​ന​മെ​ത്തേ​ണ്ട​ത്​ രാ​ജ്ഞി​യാ​യ​തി​നാ​ൽ 11.55 ഒാ​ടെ​യാ​ണ്​ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യെ​ത്തി​യ​ത്. ഡ​യാ​ന​ക്കും കെ​യ്​​റ്റ്​ മിഡിൽട്ടനും ​േശ​ഷ​മാ​ണ്​ മേ​ഗ​ൻ ബ്രി​ട്ടീ​ഷ്​ കു​ടും​ബ​ത്തി​ൽ മ​രു​മ​ക​ളാ​യെ​ത്തുന്നത്​. ഹാ​രി​യു​മാ​യു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ നീ​ണ്ട പ്ര​ണ​യ​മാ​ണ്​ വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്. 600 ലേറെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളാണ്​​ സ​​െൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ എ​ത്തി​യ​ത്. അ​തി​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.ഒാ​പ്ര വി​ൻ​ഫ്രി, ഇ​ഡ്രി​സ്​ എ​ൽ​ബ, സെ​റീ​ന വി​ല്യം​സ്, പ്രിയങ്ക ചോപ്ര​ എ​ന്നി​വ​രും ച​ട​ങ്ങി​നെ​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPrince HarryMegan Markle
News Summary - Prince Harry and actor Megan Markle say ‘I do’ in royal ceremony at Windsor Castle-World news
Next Story