You are here

സഹോദരൻ വില്യമുമായി ചില പ്രശ്​നങ്ങളുണ്ടെന്ന്​ ഹാരി രാജകുമാരൻ

21:11 PM
21/10/2019

ലണ്ടൻ: താനും സഹോദരൻ വില്യം​ രാജകുമാരനുമായി ചില പ്രശ്​നങ്ങളുണ്ടെന്ന്​ ഹാരി രാജകുമാരൻ അംഗീകരിച്ചു. തങ്ങളുടെ ബന്ധത്തിൽ നല്ലതും മോശവുമായ കാലമുണ്ടായി​ട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടി.വി ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയടുത്ത്​ ഭാര്യ മെഗൻ മാർക്​ളുമൊത്തുള്ള ദക്ഷിണാഫ്രിക്കൻ യാത്രക്കിടെ സംസാരിക്കവെ, ‘ഞങ്ങൾ എക്കാലവും സഹോദരന്മാരായിരിക്കുമെന്ന്​’ ഹാരി പറഞ്ഞിരുന്നു.

 പ്രത്യേകിച്ച്​ കാരണമൊന്നുമില്ലാത്ത അഭിപ്രായവ്യത്യാസങ്ങളാണ്​ ഇപ്പോഴുള്ളതെന്ന്​ അദ്ദേഹം വ്യക്തമാക്കി. മെഗൻ പ്രിൻസി​​െൻറ ഭാര്യ കെയ്​റ്റ്​ മിഡിൽടണുമായി തർക്കമുണ്ടായതായും വാർത്തയുണ്ടായിരുന്നു. ഹാരിയെ വിവാഹം ചെയ്യുന്നതിൽനിന്ന്​ തന്നെ ബ്രിട്ടീഷ്​ സുഹൃത്തുക്കൾ വിലക്കിയിരുന്നതായി അവർ വ്യക്തമാക്കിയിരുന്നു. യു.കെയിലെ ടാ​േബ്ലായിഡുകൾ വിവാഹത്തോടെ നിങ്ങളുടെ ജീവിതം തകർക്കും എന്നാണ്​ അവർ പറഞ്ഞിരുന്നത്​. കഴിഞ്ഞ വർഷത്തെ വിവാഹത്തിന്​ പിന്നാലെ ഇത്​ വ്യക്തമാവുകയും ചെയ്​തു. യു.കെ ടാ​േബ്ലായിഡ്​ ആയ ‘മെയിലി’നെതിരെ ദമ്പതികൾ സ്വകാര്യതലംഘനം ആരോപിച്ച്​ പരാതിയും നൽകിയിരുന്നു.

Loading...
COMMENTS