കിം ജോങ് ഉൻ കുള്ളനും പൊണ്ണത്തടിയനുമെന്ന് ട്രംപ്
text_fieldsഹാനോയ്: പരിഹാസ്യ വാക്കുകളിലൂടെ പരസ്പരം കുറ്റപ്പെടുത്തി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നും വീണ്ടും വാർത്തയാകുന്നു. തന്നെ വയസ്സനെന്നു വിളിച്ചു പരിഹസിച്ച കിമ്മിനെ തടിയനും കുള്ളനുമെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
‘കിം ജോങ് ഉന്നിനെ താൻ ഒരിക്കലും കുള്ളനും പൊണ്ണത്തടിയനുമെന്നു വിളിച്ചിട്ടില്ല. പിന്നെ എന്തിനാണ് അയാൾ എന്നെ വയസ്സനെന്നു വിളിക്കുന്നത്. നോക്കൂ, അയാളുടെ സുഹൃത്താകാനാണ് എെൻറ ശ്രമം. ഏതെങ്കിലും ഒരു കാലത്ത് അതു സംഭവിക്കുമായിരിക്കും’ -ഇതായിരുന്നു ട്രംപിെൻറ ട്വീറ്റ്. ഏഷ്യൻ സന്ദർശനത്തിനിടെ ഉത്തര കൊറിയക്കെതിരെ ട്രംപ് ഭീഷണി മുഴക്കിയപ്പോൾ, ‘ട്രംപിനെപ്പോലൊരു വയോധികനായ ഭ്രാന്തെൻറ ജൽപ്പനങ്ങൾക്ക് വിലകൽപിക്കുന്നില്ലെന്ന് ഉത്തര കൊറിയ പ്രതികരിച്ചിരുന്നു. ട്രംപിെൻറ ഏഷ്യൻ പര്യടനം യുദ്ധക്കൊതിയെൻറ സന്ദർശനമാണെന്നും കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.
