Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഫിസുകളിൽ തെൻറ ഫോട്ടോ തൂക്കരുതെന്ന് യുക്രെയ്ൻ പ്രസിഡൻറ്
text_fieldsbookmark_border
കിയവ്: സർക്കാർ ഓഫിസുകളിൽ തെൻറ ഫോട്ടോ തൂക്കരുതെന്ന് യുക്രെയ്നിെൻറ പുതിയ പ്രസിഡൻറ് വ്ലാദിമിർ സ െലൻസ്കി. പകരം തങ്ങളുടെ കുഞ്ഞുങ്ങളുടെ ഫോട്ടോ തൂക്കാൻ നിർദേശിച്ച പ്രസിഡൻറ്, ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കുന്ന ഓരോ സന്ദർഭത്തിലും തങ്ങളുടെ മക്കളുടെ ഫോട്ടോയിൽ നോക്കണമെന്നും നിർദേശിച്ചു.
യുക്രൈയ്ൻ പ്രസിഡൻറായി സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിങ്ങളുടെ ഓഫിസുകളിൽ എെൻറ ഫോട്ടോവെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. പ്രസിഡൻറ് ഒരു വിഗ്രഹമോ ഛായാചിത്രമോ അല്ല- മുൻ ഹാസ്യതാരം കൂടിയായ സെലൻസ്കി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന നീതിപൂർവകവും സുതാര്യവുമായ ഭരണമായിരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
Next Story
