You are here
ലണ്ടനിൽ കുൽസൂമിനായി പ്രാർഥന
ലണ്ടൻ/ലാഹോർ: പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഭാര്യ ബീഗം കുൽസൂമിെൻറ മരണാനന്തര പ്രാർഥനയിൽ നൂറുകണക്കിന് പേർ പെങ്കടുത്തു. ലണ്ടനിലെ റീഗൻറ് പാർക്ക് പള്ളിയിലാണ് പ്രാർഥന സംഘടിപ്പിച്ചത്.
മക്കളായ ഹസൻ, ഹുസൈൻ, ശരീഫിെൻറ സഹോദരൻ ശഹബാസ്, മുൻ മന്ത്രിമാരായ ഇസ്ഹാഖ് ദർ, ചൗധരി നിസാർ എന്നിവർ സംബന്ധിച്ചു. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ലണ്ടനിൽനിന്ന് പാകിസ്താനിലെത്തിച്ചു. ലാഹോറിൽ ഇന്നാണ് ഖബറടക്കം. ചൊവ്വാഴ്ചയാണ് അർബുദ ബാധിതയായ കുൽസൂം ലണ്ടനിലെ ആശുപത്രിയിൽ മരിച്ചത്.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.