വൈറസ് തടയാൻ വോഡ്ക; ജനങ്ങളെ ഉപദേശിച്ച് ബെലാറസ് പ്രസിഡൻറ്
text_fieldsമോസ്കോ: കോവിഡ് 19 വൈറസ് ബാധയുടെ പിടിയിലാണ് ലോകത്തെ പ്രമുഖ രാജ്യങ്ങൾ. അമേരിക്കയും യുറോപ്പും ഏഷ്യയുമെല ്ലാം വൈറസ് ബാധമൂലം വലയുകയാണ്. മിക്ക രാജ്യങ്ങളും പൂർണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്. പക്ഷേ ഇതൊന്ന ും ബാധിക്കാതെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടരുകയാണ് പഴയ സോവിയറ്റ് രാജ്യമായ ബെലാറസ്.
റഷ്യക്കും പോളണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബെലാറസിലെ പ്രസിഡൻറ് അലക്സാണ്ടർ ലുക്ഷെൻകോ കോവിഡിന് മരുന്നായി നിർദേശിക്കുന്നത് വോഡ്കയും ഹോക്കിയുമെല്ലാമാണ്. 9.5 മില്യൺ ജനങ്ങളുള്ള ബെലാറസിൽ റസ്റ്ററൻറുകളും, പാർക്കുകളും ബാറുകളുമെല്ലാം തുറന്നിരിക്കുകയാണ്. മൈതാനങ്ങളിൽ കായിക മൽസരങ്ങളെല്ലാം പതിവ് പോലെ നടക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സാമൂഹിക അകലമൊന്നും ഇവിടെ കൃത്യമായി പാലിക്കപ്പെടുന്നില്ല.
നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബെലാറസ് പ്രസിഡൻറിെൻറ മറുപടിയാണ് രസകരം. മുട്ടിലിഴയുന്നതിനേക്കാൾ നിവർന്ന് നിന്ന് മരിക്കുന്നതാണ് നല്ലതെന്നാണ് ബെലാറസ് പ്രസിഡൻറ് ഔദ്യോഗിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഇതുവരെ 92 പേർക്ക് ബെലാറസിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇനിയും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാൻ രാജ്യം തയാറായിട്ടില്ല.