Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാലപീഡനം: രണ്ടു ബിഷപ്പുമാരുടെ പൗരോഹിത്യ പദവി മാർപാപ്പ റദ്ദാക്കി
text_fieldsbookmark_border
വത്തിക്കാൻ സിറ്റി: ബാലപീഡനത്തിൽ ആരോപണം നേരിടുന്ന രണ്ടു ചിലിയൻ ബിഷപ്പുമാരുടെ പൗരോഹിത്യ പദവി ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. ചിലി പ്രസിഡൻറും മാർപാപ്പയും തമ്മിലെ കൂടിക്കാഴ്ചക്കുശേഷമാണ് വത്തിക്കാൻ തീരുമാനം പ്രഖ്യാപിച്ചത്.
മുൻ ആർച്ച് ബിഷപ് ഫ്രാൻസിസ്കോ ജോസ് കോക്സ് ഹുന്യൂസ്, മുൻ ബിഷപ് അേൻറാണിയോ ഒാർഡീനസ് ഫെർണാണ്ടസ് എന്നിവർക്കെതിരെയാണ് നടപടി. നടപടിക്കെതിരെ അപ്പീലിന് പോകാൻ ഇവർക്ക് കഴിയില്ലെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. കത്തോലിക്ക സഭയിലെ പുരോഹിതർക്ക് ലഭിക്കുന്ന കടുത്ത ശിക്ഷയിലൊന്നാണ് പുരോഹിത പദവി റദ്ദാക്കൽ.
Next Story
