അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയിലെ കുട്ടികളെ കൊല്ലാന്‍ ആയുധങ്ങള്‍ വില്‍ക്കുന്നു –മാർപാപ്പ
text_fieldsവത്തിക്കാന്‍ സിറ്റി: സിറിയയിലും യമനിലും അഫ്ഗാനിസ്താനിലും യുദ്ധത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ അമേ രിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉത്തരവാദികളാണെന്ന് ഫ്രാന്‍സിസ് മാർപാപ്പ. ആയുധ വില്പനയിലൂടെ ഈ രാജ്യങ്ങളില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ് സമ്പന്നരാജ്യങ്ങള്‍ ചെയ്യുന്നത്. ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണ്. ആയുധങ്ങളില്ലായിരുന്നെങ്കില് ഇവിടെ സംഘര്‍ഷം കുറയുമായിരുന്നു. ഓരോ കുട്ടിയുടെ മരണവും കുടുംബങ്ങളുടെ തകര്‍ച്ചയുമെല്ലാം ആയുധങ്ങള്‍ നിർമിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഈ രാജ്യങ്ങളുടെ മനഃസാക്ഷിയെ വേട്ടയാടും.
ഇറ്റലിയിൽ കുറ്റകൃത്യങ്ങൾക്കു പിന്നിൽ വിദേശ പൗരൻമാരല്ല. കാരണം ഞങ്ങൾ അനവധി വിദേശപൗരൻമാർക്ക് അഭയം സ്വീകരിക്കുന്നുണ്ട്. ക്രിമിനല്‍ ആരോപണം ഉന്നയിച്ച് അഭയാർഥികളെ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാറുകളെയും പോപ് വിമര്‍ശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
