പോളണ്ടിൽ കോടതികളുടെ പരമാധികാരം സർക്കാറിന്; ബിൽ പാസായി
text_fieldsവാഴ്സോ: കോടതിനടപടികളിൽ സർക്കാറിന് ഇടപെടാൻ അനുമതി നൽകുന്ന ബിൽ പോളിഷ് സെനറ്റ് പാസാക്കി. 55 സെനറ്റർമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 23 പേർ എതിർത്തു. നിയമവ്യവസ്ഥയിലെ ജനാധിപത്യം അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് യൂറോപ്യൻ യൂനിയൻ ഉൾപ്പെടെയുള്ള വിമർശകർ കുറ്റപ്പെടുത്തി. പ്രസിഡൻറിെൻറ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാവും.
സെനറ്റിെൻറ തീരുമാനത്തിൽ എതിർപ്പുമായി പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ വാഴ്സോയിൽ സമ്മേളിച്ചത്. കോടതികളെ സ്വതന്ത്രമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭരണകക്ഷിയായ കൺസർവേറ്റിവ് ലോ ആൻഡ് ജസ്റ്റിസ് പാർട്ടി(പി.െഎ.എസ്)യുടെ അണിയാണ് പ്രസിഡൻറ് ആന്ദ്രേജ് ദുദ. ജുഡീഷ്യറികളുടെ പ്രവർത്തനം സുഗമമാകാൻ പരിഷ്കരണം അനിവാര്യമെന്നാണ് സർക്കാർ വാദം.
എന്നാൽ, കോടതികളുടെ അധികാരം സർക്കാറിൽ കേന്ദ്രീകരിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണിതെന്നാണ് ജഡ്ജിമാരുൾപ്പെടെയുള്ള വിമർശകപക്ഷം. ഭരണഘടനയെ മാനിച്ചുവേണം പരിഷ് കരണങ്ങൾക്കൊരുങ്ങേണ്ടതെന്ന് നാറ്റോ ചേരിയിൽ പോളണ്ടിെൻറ സഖ്യരാജ്യമായ യു.എസ് ആവശ്യപ്പെട്ടു. ബിൽ നിയമമാകുമോ എന്നതു സംബന്ധിച്ച് നടന്ന സർവേയിൽ 55 ശതമാനം പ്രസിഡൻറ് ബിൽ തള്ളുമെന്നും 29 ശതമാനം അനുമതി നൽകുമെന്നും അഭിപ്രായപ്പെട്ടു.
2015ൽ അധികാരത്തിലേറിയതു മുതൽ പി.െഎ.എസ് കോടതികളിൽ സ്വാധീനം ചെലുത്താനുള്ള നടപടികൾ ശക് തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
