ജനീവ: പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് പാക് അധീന കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ. യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി ചെയർമാനും മനുഷ്യാവകാശ പ്രവർത്തകനുമായ സർ ദാർ ഷൗക്കത്ത് അലി കശ്മീരിയാണ് പുൽവാമ ഭീകരാക്രമണത്തെ അപലപിക്കുകയും ഭീകര പ്രവർത്തനത്തിൽ പാകിസ്താെൻറ പങ്ക് എടുത്ത് പറഞ്ഞ് വിമർശിക്കുകയും ചെയ്തത്.
പാക് അധീന കശ്മീരിലും പാകിസ്താെൻറ വിവിധ ഭാഗങ്ങളിലുമായുള്ള എല്ലാ ഭീകര ക്യാമ്പുകളും പാകിസ്താൻ ഇടിച്ചുപൊളിക്കണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു. തിങ്കളാഴ്ച ജനീവയിൽ നടന്ന െഎക്യ രാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിെൻറ 40ാമത് സമ്മേളനത്തിലാണ് സർദാർ ഷൗക്കത്ത് അലി കശ്മീരി പാകിസ്താനെ കുറ്റപ്പെടുത്തിയത്.
ഇന്ത്യക്കെതിരായ നിഴൽ യുദ്ധത്തിന് പാകിസ്താൻ സൈന്യം ഭീകരരെ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കേവലമൊരു പ്രദേശം മാത്രമല്ല, ലോകം മുഴുവൻ ഭീകര പ്രവർത്തനങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ഷൗക്കത്ത് അലി കശ്മീരി പറഞ്ഞു.