Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യക്ക്​ ഇന്ത്യയുടെ...

റഷ്യക്ക്​ ഇന്ത്യയുടെ 100 കോടി ഡോളർ വായ്​പ -മോദി

text_fields
bookmark_border
റഷ്യക്ക്​ ഇന്ത്യയുടെ 100 കോടി ഡോളർ വായ്​പ -മോദി
cancel

വ്ലാ​ഡി​വോ​സ്​​റ്റോ​ക്​ (റ​ഷ്യ): ​റ​ഷ്യ​യു​ടെ പ്ര​കൃ​തി​വി​ഭ​വ സ​മൃ​ദ്ധ​മാ​യ വി​ദൂ​ര പൗ​ര​സ്​​ത്യ മേ​ഖ​ ല​യി​ലെ പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ട്ട്, ​ ഇ​ന്ത്യ റ​ഷ്യ​ക്ക്​ 100 കോ​ടി ഡോ​ള​ർ വാ​യ്​​പ ന​ൽ​ കു​​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി മോ​സ്​​കോ​യു ​മാ​യി തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന്​ മു​ന്നോ​ട്ടു​പോ​കാ​ൻ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന്​ പ്ര​ഖ്യാ​പ ി​ച്ച്, റ​ഷ്യ​യു​ടെ കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ വ്ലാ​ഡി​വോ​സ്​​റ്റോ​ക്കി​ൽ ഈ​സ്​​റ്റേ​ൺ ഇ​ക്ക​ണോ​മി​ക്​ ഫോ​ റ (ഇ.​ഇ.​എ​ഫ്)​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.
മ​റ്റൊ​രു രാ​ജ്യ​ത്തി​ന്​ ഇ​ന്ത്യ ഇ​ത്ത​​ര​മൊ​രു പ്ര​ത്യേ​ക വാ​യ്​​പ ന​ൽ​കു​ന്ന​തി​ൽ ഏ​റെ സ​വി​ശേ​ഷ​ത​ക​ൾ ഉ​​ണ്ടെ​ന്നും, അ​ഞ്ചാ​മ​ത്​ ഇ.​ഇ.​എ​ഫ് ഉ​ച്ച​കോ​ടി​ക്കും 20ാമ​ത്​ ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്കു​മാ​യി​ റ​ഷ്യ​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​​ന്ത്രി പ​റ​ഞ്ഞു.

‘‘ വി​ദൂ​ര പൗ​ര​സ്​​ത്യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഇ​ന്ത്യ 100 കോ​ടി ഡോ​ള​ർ ന​ൽ​കും. കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​വു​ക എ​ന്ന​ത്​ എ​​​െൻറ സ​ർ​ക്കാ​റി​​​െൻറ പ്ര​ധാ​ന ന​യ​മാ​ണ്. ഈ ​നീ​ക്ക​ത്തി​ലൂ​ടെ മേ​ഖ​ല​യി​ലെ പ്ര​ധാ​ന സൗ​ഹൃ​ദ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ന​യ​ത​ന്ത്ര​വും സൗ​ഹൃ​ദ​വും ഏ​റെ വ​ർ​ധി​ക്കും.’’ -ഇ.​ഇ.​എ​ഫി​​​െൻറ സ​മ്പൂ​ർ​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ മോ​ദി വി​ശ​ദീ​ക​രി​ച്ചു. ഇ​ന്തോ-​പ​സ​ഫി​ക്​ മേ​ഖ​ല സ്വ​ത​ന്ത്ര​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​​​െൻറ പു​തി​യ യു​ഗ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണെ​ന്നും, മേ​ഖ​ല​യി​ൽ ചൈ​ന​യു​ടെ സാ​ന്നി​ധ്യം പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചു​െ​കാ​ണ്ട്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. വ്ലാ​ഡി​വോ​സ്​​റ്റോ​ക്​-​​ചെ​ന്നൈ തു​റ​മു​ഖ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ധാ​ര​ണ​പ​ത്ര​വും ഒ​പ്പു​വെ​ച്ചു.

വി​ദൂ​ര പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യം കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ‘വി​ക്ഷേ​പ​ണ കേ​ന്ദ്ര’​മാ​ണ്​ ഈ ​അ​സാ​ധാ​ര​ണ നീ​ക്ക​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലെ സ​ർ​ക്കാ​ർ​ത​ല ബ​ന്ധം മാ​ത്ര​മ​ല്ല റ​ഷ്യ​യു​മാ​യി ഉ​ള്ള​ത്. ജ​ന​ങ്ങ​ൾ ത​മ്മി​ലും വ്യാ​പാ​ര​സം​ബ​ന്ധ​മാ​യും അ​ടു​പ്പ​മു​ണ്ട്. കി​ഴ​ക്ക​ൻ​ന​ഗ​ര​മാ​യ വ്ലാ​ഡി​വോ​സ്​​റ്റോ​ക്കി​ൽ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം സ്​​ഥാ​പി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ്​ ഇ​​ന്ത്യ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ.​ഇ.​എ​ഫി​ൽ ആ​കെ 500 കോ​ടി ഡോ​ള​റി​​​െൻറ വി​വി​ധ ക​രാ​റു​ക​ളി​ൽ ഇ​ന്ത്യ ഏ​ർ​പ്പെ​ട്ടു​വെ​ന്ന്​ മോ​ദി പ​റ​ഞ്ഞ​താ​യും റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി ടാ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

മേ​ഖ​ല​യി​ലെ വി​വി​ധ എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക പ​ദ്ധ​തി​ക​ളി​ലാ​യി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ 700​ കോ​ടി ഡോ​ള​റി​​​െൻറ നി​ക്ഷേ​പ​മു​ണ്ട്. ഒ.​എ​ൻ.​ജി.​സി​യും സ്വ​കാ​ര്യ എ​ണ്ണ​ക്ക​മ്പ​നി​ക​ളും ഇ​തി​ലു​ണ്ട്. മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യു​ള്ള റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​​​െൻറ കാ​ഴ​്​​ച​പ്പാ​ടു​ക​ളെ അ​ഭി​ന​ന്ദി​ച്ച മോ​ദി, ഇ​ന്ത്യ​ക്ക്​ നി​ക്ഷേ​പാ​വ​സ​രം ന​ൽ​കി​യ​തി​ൽ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modirussiaindia newsBillionLine Of CreditEast's Development
News Summary - PM Announces $1 Billion Line Of Credit For Russia Far East's Development - India news
Next Story