Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2019 10:04 AM GMT Updated On
date_range 15 Aug 2019 10:13 AM GMTപക്ഷിക്കൂട്ടം ഇടിച്ച് വിമാനം വയലിൽ ഇറക്കി; 233 ജീവനുകൾ രക്ഷിച്ച പൈലറ്റ് ഹീറോ
text_fieldsbookmark_border
മോസ്കോ: പക്ഷിക്കൂട്ടം ഇടിച്ചതിനെ തുടർന്ന് റഷ്യയിൽ വിമാനം അടിയന്തിരമായി ഇറക്കിയത് ചോളവയലിൽ. ഏതാനും പേർക്ക് പ രിക്കേറ്റതല്ലാതെ വിമാനത്തിലെ 233 യാത്രക്കാരും രക്ഷപ്പെട്ടു. വിമാനത്തിന്‍റെ അദ്ഭുത രക്ഷപ്പെടലിൽ പൈലറ്റിനെ വാഴ്ത്തുകയാണ് റഷ്യക്കാർ. പൈലറ്റ് ദാമിർ യുസുപോവിനെ 'ഹീറോ' എന്നാണ് റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
തലസ്ഥാനമായ മോസ്കോയുടെ പ്രാന്ത പ്രദേശത്താണ് സംഭവം. ഉറൽ എയർലൈൻസിന്‍റെ എയർബസ് 321 ൽ പറന്നുയർന്ന ഉടനെ പക്ഷിക്കൂട്ടം ഇടിക്കുകയായിരുന്നു. എൻജിൻ തകരാറിലായതോടെ പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി.
23 യാത്രക്കാർക്ക് പരിക്കേറ്റതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ഇന്‍റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story