വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ കമ്പിവയർ
text_fieldsമെൽബൺ: ആസ്ട്രേലിയയിലാണ് സംഭവം. കലശലായ വയറുവേദനയുമായാണ് ആ 30കാരി ഡോക്ടറെ സമീപിച്ചത്. ഡോക്ടർ അവരുടെ ഹൃദയമിടിപ്പ് പരിശോധിച്ചപ്പോൾ കിറുകൃത്യമായി മിടിക്കുന്നുണ്ട്. ലാബ് പരിശോധനകളും അൾട്രാസൗണ്ട് സ്കാനിങ്ങും എല്ലാം ഒ.കെയാണ്. പിന്നീട് സി.ടി സ്കാൻ നടത്തിയപ്പോഴാണ് സംഗതി പിടികിട്ടിയത്. ഏതാണ്ട് രണ്ടരയിഞ്ച് ഇഞ്ച് നീളമുള്ള മെലിഞ്ഞ ഇരുമ്പുവയറാണ് പ്രശ്നക്കാരൻ. പല്ലിനിട്ടിരുന്ന കമ്പി അവരറിയാതെ വിഴുങ്ങിപ്പോയതായിരുന്നുവത്രെ.

സംഗതി അതൊന്നുമല്ല. 10 വർഷമായി ഇൗ സാധനം അവരുടെ വയറ്റിൽ കിടക്കുകയാണ്. എപ്പോഴാണ് കമ്പിവയർ ഉള്ളിലെത്തിയതെന്ന കാര്യം ഒാർക്കുന്നില്ലെന്ന് യുവതി ഡോക്ടറോട് പറഞ്ഞു. ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ആസ്ട്രേലിയയിലെ സർ ചാൾസ് ഗരീന്ദർ ആശുപത്രി അധികൃതർ പറഞ്ഞു.

സാധാരണ നമ്മളെന്തെങ്കിലും വിഴുങ്ങിയാൽ വേദനയുടെ രൂപത്തിലോ മറ്റോ ഉടൻതന്നെ അതിെൻറ അനന്തരഫലം ശരീരം കാണിക്കാറുണ്ട്. എന്നാൽ,അടുത്തകാലത്താണ് യുവതിക്ക് വേദനയനുഭവപ്പെട്ടത്. കമ്പി പുറത്തെടുത്തതോടെ വയറുവേദനയും പമ്പ കടന്നു.
