‘ഭൗതികശാസ്ത്രം ആണുങ്ങളുടേത്’-വിവാദ പ്രസ്താവനയുമായി ശാസ്ത്രജ്ഞൻ
text_fieldsലണ്ടൻ: ഭൗതികശാസ്ത്രം ആണുങ്ങൾ കണ്ടുപിടിച്ച് വികസിപ്പിച്ചതാണെന്നും അവർ വലിഞ്ഞുകയറി വന്നവരല്ലെന്നും ശാസ്ത്രജ്ഞനായ അലക്സാണ്ട്രോ സ്ട്രുമിയ. ജനീവയിലെ ലോകപ്രശസ്തമായ ശാസ്ത്ര ഗവേഷണ കേന്ദ്രം ‘സേണി’ൽ നടത്തിയ ശിൽപശാലയിലാണ് പ്രകോപനപരമായ പ്രസ്താവനയുമായി പിസ യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞൻ വിവാദം സൃഷ്ടിച്ചത്.
പുരുഷന്മാർ കടുത്ത വിവേചനത്തിന് ഇരയാകുന്നുവെന്നും സ്ത്രീകളാണ് ആനുകൂല്യങ്ങൾ മുഴുവനും അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞത് സദസ്സിലും പിന്നീട് ലോകം മുഴുക്കെയും കടുത്ത വിമർശനമുയർത്തി.
വിഷയം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടും തെൻറ വാദങ്ങളിൽ സ്ട്രുമിയ ഉറച്ചുനിൽക്കുകയാണ്. ശാസ്ത്ര സമൂഹവും അക്കാദമിക് രംഗത്തുള്ളവരും അദ്ദേഹത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.