Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫോ​േട്ടാഗ്രാഫർ...

ഫോ​േട്ടാഗ്രാഫർ ഡേവിഡ്​ ഹാമിൽട്ടൺ അന്തരിച്ചു

text_fields
bookmark_border
ഫോ​േട്ടാഗ്രാഫർ ഡേവിഡ്​ ഹാമിൽട്ടൺ അന്തരിച്ചു
cancel

പാരീസ്​: പ്രശസ്​ത ബ്രിട്ടീഷ്​ ഫോ​േട്ടാഗ്രാഫർ ഡേവിഡ്​ഹാമിൽട്ടണെ പാരീസിലെ വീട്ടിൽ മരിച്ച  നിലയിൽ കണ്ടെത്തി. 83 വയസായിരുന്നു. ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. വീട്ടിൽ ആളനക്കമില്ലാത്തതു കണ്ട്​ സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

അശ്ലീലമോ കലയോ എന്ന ചോദ്യമുയർത്തുന്ന തരത്തിൽ കൗമാരക്കാരായ പെൺകുട്ടികളുടെ ഫോ​േട്ടാകളാണ് ​അദ്ദേഹത്തെ പ്രശസ്​തനാക്കിയത്​. ഫാഷൻ മാഗസിനുകളിലാണ്​ ഹാമിൽട്ടണി​െൻറ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്​.

1933ൽ ലണ്ടനിലാണ്​ ജനനമെങ്കിലും കൂടുതൽ കാലം ചെലവഴിച്ചത്​ പാരീസിലാണ്​. ആർകിടെക്​ചർ പഠനത്തിന്​ ശേഷം​ എല്ലെ മാഗസിനിൽ ഡിസൈനറായി ജോലി തുടങ്ങി.  ‘ഹാമിൽട്ടൺ ബ്ലർ’ എന്നറിയ​െപ്പടുന്ന വ്യക്​തതയില്ലായ്​മയായിരുന്നു അദ്ദേഹത്തി​െൻറ ചിത്രങ്ങളുടെ പ്രത്യേകത. ഇരുണ്ട വെളിച്ചത്തിലുള്ള കൗമാരക്കാരികളായിരുന്നു അദ്ദേഹത്തി​െൻറ ഫോ​േട്ടാകളിൽ നിറഞ്ഞത്​.
ത​െൻറ ചിത്രങ്ങൾക്ക്​ മോഡലുകളായ നാലു​പേരെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന ആരോപണത്തിൽ ഉൾ​െപ്പട്ട്​ വിവാദത്തിലായിരുന്നു ഹാമിൽട്ടൺ. എന്നാൽ ആരോപണം അദ്ദേഹം നിഷേധിച്ചിര​ുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david hamilton
News Summary - Photographer David Hamilton found dead in Paris
Next Story