ഹിറ്റ്ലറുടെ നാലു ചിത്രങ്ങൾ ലേലത്തിൽ വിറ്റു
text_fieldsലണ്ടൻ: നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ നാലു ചിത്രങ്ങൾ 7500 പൗണ്ടിന് ലേലം ചെയ്തു. പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞ തുകയാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. ചിത്രങ്ങൾ ഒാരോന്നിനും 5000 മുതൽ 7000 പൗണ്ടുവരെ ലഭിക്കുമെന്നായിരുന്നു ലേലം നടത്തിയ മുള്ളോക് ഹൗസ് പ്രതീക്ഷിച്ചത്.
1900ത്തിെൻറ തുടക്കത്തിൽ വരച്ച ഇൗ ചിത്രങ്ങളിൽ ഹിറ്റ്ലർ ഒപ്പുവെച്ചിട്ടുണ്ട്. ജലച്ചായത്തിൽ തീർത്ത കോട്ടക്കുള്ളിലെ പള്ളി, ഗ്രാമീണ തടാകത്തിെൻറ ദൃശ്യം, മലനിരകളുടെ പശ്ചാത്തലത്തിലുള്ള വീട്, നദിയെക്കുറിച്ചുള്ള ചിത്രം എന്നിവയാണ് ലേലത്തിൽ വിറ്റത്. ഒാരോന്നിനും 1600, 1500, 2400, 2000 പൗണ്ടുകളാണ് ലഭിച്ചത്. ഹിറ്റ്ലർ ഒപ്പുവെച്ചിട്ടില്ലാത്ത കുഴിമാടത്തിെൻറ ചിത്രത്തിെൻറ വിൽപന നടന്നില്ല. ഹിറ്റ്ലർ 3000ത്തോളം ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
