Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയുടെ ഉപഗ്രഹവേധ...

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് പെൻറഗൺ

text_fields
bookmark_border
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് പെൻറഗൺ
cancel

ന്യൂയോർക്​: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് യു.എസ് പ്രതിരോധ ആസ്ഥാനമായ പ​െൻറഗൺ രംഗത്ത്. എന്തുകൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തിയെന്നത്​ ലളിതമായ ചോദ്യം. ബഹിരാകാശത്തുനിന്നുള്ള ഭീഷണിയിൽ ഉത്കണ്ഠയുള്ളതിനാൽ എന്നതാണ്​ ഉത്തരം -യു.എസ് സ്ട്രാറ്റജിക് കമാൻഡ് കമാൻഡർ ജനറൽ ജോൺ ഇ. ഹെയ്‌തൻ യു.എസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോട്​ പറഞ്ഞു. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള ശേഷി വേണമെന്ന് അവര്‍ക്ക് തോന്നിയിരിക്കുമെന്നും ജോൺ ഇ. ഹെയ‌്തൻ പറഞ്ഞു.

ഇന്ത്യ ത​ക​ർ​ത്ത ഉ​പ​ഗ്ര​ഹം 400 ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി​ത്തെ​റി​​െച്ച​ന്നും ഈ ​അ​വ​ശി​ഷ്​​ട​ങ്ങ​ൾ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​നും ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​ സൃ​ഷ്​​ടി​ക്കു​ക​യെ​ന്നും നാ​സ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ജിം ​ബ്രൈ​ഡ​ൻ​സ്​​റ്റൈ​ന്‍ പറഞ്ഞത്​ പൂർണമായി തള്ളാതെയായിരുന്നു ഹെയ‌്തൻ ഈ ചോദ്യത്തിനു മറുപടി നൽകിയത്. അവശിഷ്​ടങ്ങൾ സൃഷ്​ടിക്കുന്ന കൂടുതൽ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാ​ർ​ച്ച്​ 27നാ​ണ്​​ ‘മി​ഷ​ൻ ശ​ക്തി’ എ​ന്നു പേ​രി​ട്ട ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം 3 മിനിറ്റില്‍ ലക്ഷ്യം കണ്ടതായും യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacepentagonworld newsASAT testthreats
News Summary - Pentagon defends India’s ASAT test, says country is concerned over “threats” in space- World news
Next Story