പാരിസിലെ പൊലീസ് ആസ്ഥാനത്ത് ആക്രമിയുടെ കുത്തേറ്റ് നാല് ഉദ്യോഗസ്ഥർ മരിച്ചു
text_fieldsപാരിസ്: പാരിസിലെ പൊലീസ് ആസ്ഥാനത്ത് ആക്രമിയുടെ കുത്തേറ്റ് നാല് ഉദ്യോഗസ്ഥർ മരിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ആക്രമിയെ വെടിവെച്ചുകൊന്നു. മൂന്നു പുരുഷന്മാരും ഒരു വനിതയുമാണ് കൊല്ലപ്പെട്ടത്.അക്രമത്തെ തുടർന്ന്, വൻതോതിൽ ടൂറിസ്റ്റുകൾ എത്തുന്ന ഈ മേഖലയിലെ മെട്രോ സ്റ്റേഷനും മറ്റും അടച്ചു.
ആക്രമി ഇവിടെ ഭരണവിഭാഗത്തിൽ ജീവനക്കാരനായിരുന്നെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫ് കസ്റ്റാനർ ഇന്നലത്തെ തുർക്കിയാത്ര മാറ്റിവെച്ചു. എന്താണ് ആക്രമിയുടെ ലക്ഷ്യമെന്ന കാര്യം വ്യക്തമല്ല. പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ, പ്രധാനമന്ത്രി എേഡ്വഡ് ഫിലിപ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.