ബ്രസൽസ്: 2015ലെ പാരിസ് ആക്രമണക്കേസിലെ പ്രതി സലാഹ് അബ്ദുസ്സലാമിന് ബെൽജിയം കോടതി 20വർഷം തടവ് വിധിച്ചു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ 2016ൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടൽ കേസിലാണ് കഴിഞ്ഞദിവസം വിധി വന്നത്.
പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് സലാഹിനും കൂട്ടാളി സുഫിയാൻ അയാരിക്കും ശിക്ഷ വിധിച്ചത്. വിധി പറയുേമ്പാൾ പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. 2016 മാർച്ച് 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇവർ ഒളിച്ചിരുന്ന വീട്ടിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് വെടിയേറ്റിരുന്നു. എന്നാൽ, പൊലീസ് നടത്തിയ തിരിച്ചടിയിൽ സലാഹിെൻറ ഒരു കൂട്ടാളി കൊല്ലപ്പെട്ടു.
130 പേർ കൊല്ലപ്പെട്ട പാരിസ് ആക്രമണത്തിൽ പങ്കാളിയായ ഇയാൾ പിന്നീട് െബൽജിയത്തിലേക്ക് കടക്കുകയായിരുന്നു. െഎ.എസ് ഉത്തരവാദിത്തമേറ്റെടുത്ത സംഭവത്തിൽ ജീവിച്ചിരിക്കുന്ന ഏക പ്രതിയെ ബെൽജിയം പൊലീസ് പിടികൂടി ഫ്രാൻസിന് കൈമാറുകയായിരുന്നു. പാരിസിൽ പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോളിയാൾ.