ഫലസ്തീൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം –മോദി
text_fieldsയുനൈറ്റഡ് േനഷൻസ്: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ചർച്ച പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പരമാധികാര രാഷ്ട്രമെന്ന ഫലസ്തീൻ ജനതയുടെ അഭിലാഷത്തിന് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മോദി സന്ദേശത്തിൽ പറഞ്ഞു.
അടുത്തിടെയായി ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടതായും മോദി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര െഎക്യദാർഢ്യദിനത്തോടനുബന്ധിച്ച സന്ദേശത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ഇൗ വർഷം ഫെബ്രുവരിയിൽ മോദി രാമല്ല സന്ദർശിച്ചിരുന്നു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഫണ്ട് വിഹിതം വർധിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് സ്േകാളർഷിപ് നൽകുമെന്നും മികച്ച സൗകര്യങ്ങളുള്ള ആശുപത്രികൾ നിർമിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
2019ഒാടെ ഫണ്ടിലേക്ക് 50 ലക്ഷം ഡോളർ നൽകുമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ദ്വിരാഷ്ട്ര പരിഹാരഫോർമുലയാണ് പ്രശ്നങ്ങൾ തീർപ്പാക്കാനുള്ള മാർഗമെന്ന് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അഭിപ്രായപ്പെട്ടു. എന്നാൽ, അതിപ്പോഴും ഒരു മാർഗമായിതന്നെ തുടരുകയാണ്. ഫലസ്തീനികളെ ഒാർമിക്കാനായി 40 വർഷം മുമ്പാണ് അന്താരാഷ്ട്ര െഎക്യദാർഢ്യദിനാചരണം കൊണ്ടുവന്നത്. വർഷങ്ങൾക്കിപ്പുറം അന്താരാഷ്ട്ര സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഫലസ്തീൻ പ്രശ്നം മാറിയിരിക്കയാണ്.
യു.എൻ പ്രമേയം നടപ്പാക്കാൻ ഇരുരാഷ്ട്രനേതാക്കളും ശ്രദ്ധ ചെലുത്തണമെന്നും ഗുെട്ടറസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
