പാക് വംശജ ആസ്ട്രേലിയയിലെ ആദ്യ മുസ്ലിം വനിത സെനറ്റർ
text_fieldsകാൻബറ: പാക് വംശജയായ മെഹ്റീൻ ഫാറൂഖി ആസ്ട്രേലിയയിലെ ആദ്യ മുസ്ലിം വനിത സെനറ്ററായി അധികാരമേറ്റു. ഗ്രീൻ പാർട്ടിയുടെ പ്രതിനിധിയാണ് ഇൗ 55കാരി. മേയിൽ ഗ്രീൻ പാർട്ടിയിലെ ലീ ഹ്യാനോൺ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
ആസ്ട്രേലിയൻ കാറ്റർ പാർട്ടിയിലെ സെനറ്റർ ഫ്രേസർ ആനിങ് കുടിയേറ്റക്കാരായ മുസ്ലിംകൾക്കെതിരെ വിവാദ പരാമർശം നടത്തി ഒരാഴ്ചക്കുശേഷമാണ് മെഹ്റീൻ അധികാരേമറ്റത്. മുസ്ലിംകളും ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത കുടിയേറ്റക്കാരും മൂന്നാംകിടക്കാരാണെന്നായിരുന്നു ആനിങ്ങിെൻറ പരാമർശം. ആനിങ്ങിെൻറ കടുത്ത വിമർശകയാണ് മെഹ്റീൻ.
1992ലാണ് ഇവർ പാകിസ്താനിൽനിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഗ്രീൻ പാർട്ടിയുടെ പ്രതിനിധിയായി 2013ൽ ന്യൂ സൗത് വെയിൽസിൽനിന്ന് പാർലമെൻറിേലക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
