Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രൂ​ണെ സു​ല്‍ത്താ​ന്...

ബ്രൂ​ണെ സു​ല്‍ത്താ​ന് ഒാ​ണ​റ​റി ബി​രു​ദം ന​ല്‍കി​യത്​ പു​നഃ​പ​രി​ശോ​ധി​ക്കു​ം –ഓ​ക്സ്ഫ​ഡ്

text_fields
bookmark_border
The sultan of Brunei, Hassanal Bolkia
cancel
ല​ണ്ട​ന്‍: ബ്രൂ​ണെ സു​ല്‍ത്താ​ന് ന​ല്‍കി​യ ഒാ​ണ​റ​റി ബി​രു​ദം തി​രി​ച്ചെ​ടു​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ ​ന്ന് ഓ​ക്‌​സ്ഫ​ഡ് സ​ര്‍വ​ക​ലാ​ശാ​ല. സ്വ​വ​ര്‍ഗ ലൈം​ഗി​ക​ത മ​ര​ണ​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ക്കി മാ​റ്റി​യ ബ്രൂ​ണെ സു​ല്‍ത്താ​നെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

1993ല്‍ ​സു​ല്‍ത്താ​ന്‍ ഹ​സ​ൻ ബു​ല്‍ഖി​യ​ക്ക്​ സി​വി​ല്‍ നി​യ​മ​ത്തി​ല്‍ ഒാ​ണ​റ​റി ബി​രു​ദം ന​ല്‍കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ല്‍ത്താ​​െൻറ ഡി​ഗ്രി തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 56,000 പേ​രു​ടെ ഒ​പ്പ​ട​ങ്ങി​യ ഹ​ര​ജി ന​ല്‍കി​യ​തും, വി​ദ്യാ​ർ​ഥി യൂ​നി​യ​​െൻറ പ്ര​തി​ഷേ​ധ​വും സ​ര്‍വ​ക​ലാ​ശാ​ല​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ബി​രു​ദം തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സർവകലാശാല പ​റ​ഞ്ഞി​രു​ന്ന​ത്.

സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം മുസ്​ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ ഈയിടെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള നിയമവും പാസാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsoxford universityBrunei sultan
News Summary - Oxford University to rethink degree given to Brunei sultan- World news
Next Story