Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ രണ്ട്​...

ബ്രിട്ടനിൽ രണ്ട്​ നഴ്​സുമാർ കോവിഡ് ബാധിച്ചു മരിച്ചു

text_fields
bookmark_border
nhs-nurseses-died-of-covid
cancel

ലണ്ടൻ: കോവിഡ്​ മഹാമാരിയെ നിയന്ത്രിക്കാൻ കഠിന ശ്രമങ്ങൾ നടത്തുന്ന യു.കെയിൽ നിന്ന്​ ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്​ വേദനിപ്പിക്കുന്ന വാർത്തകളാണ്​​. ഏറ്റവും ഒടുവിലായി കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ മുൻനിരയിൽ നിന്ന്​ ചികിത്സിച്ച്​ വരികയായിരുന്ന രണ്ട്​ നഴ്​സുമാരുടെ മരണമാണ്​​ പുറത്തുവന്നിരിക്കുന്നത്​. നാഷണൽ ഹെൽത്ത്​ സർവീസിന്​ (എൻ.എച്ച്​.എസ്​) കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 38 വയസുകാരിയായ ​ ഐമീ ഒൗറുർക്​, 36 കാരിയായ അരീമ നസ്രീൻ എന്നിവരാണ്​ രോഗബാധയേറ്റ്​ മരിച്ചത്​.

വെസ്റ്റ്​ മിഡ്​ലാൻഡ്​സിലെ വാൽസാൽ മനോർ ആശുപത്രയിലെ നഴ്​സായിരുന്ന അരീമ നസ്രീന്​ യാതൊരു ആരോഗ്യ പ്രശ്​നവുമുണ്ടായിരുന്നില്ല. വെള്ളിയാഴ്​ച രാവിലെയായിരുന്നു അവർ മരിച്ചത്​. മൂന്ന്​ കുട്ടികളുടെ മാതാവായ അരീമയുടെ സഹോദരി അവർക്ക്​ അനുശോചനം രേഖപ്പെടുത്തി. സഹോദരിയുടെ മരണം വേദനിപ്പിച്ചെന്നും ഇത്തരം സംഭവങ്ങൾ എല്ലാവരും ഗൗരവത്തിലെടുത്തിലെടുക്കണമെന്നും സഹോദരി പറഞ്ഞു. മാർഗേറ്റ്​ ക​െൻറിലെ ക്വീൻ എലിസബത്ത്​ ദ ക്വീൻ മദർ ആശുപത്രിയിലെ നഴ്​സായിരുന്നു ​ ഐമീ ഒൗറുർക്​. മൂന്ന്​ കുട്ടികളുടെ മാതാവായ അവരുടെ മരണവും വെള്ളിയാഴ്​ച പുലർച്ചെയായിരുന്നു.

രോഗബാധയേറ്റ മൂന്നാമത്തെ നഴ്​സ്​ സൗത്​എൻഡ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഹെൽത്ത്​ സെക്രട്ടറി മാറ്റ്​ ഹാൻകോക്​ മരിച്ച രണ്ട്​ നഴ്​സുമാർക്കും അനുശോചനം നേർന്നു. ഇരുവരുടെയും മരണത്തോടെ ബ്രിട്ടനിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ച നഴ്​സുമാരുടെ എണ്ണം ഏഴായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19​Covid 19
News Summary - oronavirus kills two NHS nurses in britain-world news
Next Story