തന്നിലൂടെ കോവിഡ് പരന്നെന്ന മനോവിഷമം; ഇറ്റലിയിൽ നഴ്സ് ജീവനൊടുക്കി
text_fieldsറോം: ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച നഴ്സ് ആത്മഹത്യ ചെയ്തു. താന്നിലൂടെ മറ്റുള്ളവർക്ക് കൂടി വൈറസ് ബാധിച്ചു വെന്ന മനോവിഷമത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനിയേല ട്രെസ്സിയെന്ന 34 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്.
ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ലോംബാർഡിയിലെ ആശുപത്രിയിൽ തുടക്കം മുതൽ രോഗികളെ പരിചരിച്ച് വരികയായിരുന്നു അവർ. ഇറ്റലയിലെ ദേശീയ നഴ്സസ് ഫെഡറേഷൻ പ്രസ്താവനയിലൂടെ അവരുടെ മരണം സ്ഥിരീകരിക്കുകയും മരണത്തിലുള്ള കടുത്ത ദുഃഖം അറിയിക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന കോവിഡ് 19 ബാധ നിയന്ത്രണ വിധേയമാക്കുന്നതിനിടെ താൻ കാരണം മറ്റുള്ളവർക്കും രോഗം പടർന്നുകാണുമോ എന്ന ഭയത്താൽ ഡാനിയേല കനത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി നഴ്സുമാരുടെ ഫെഡറേഷൻ അറിയിച്ചു.
LATEST VIDEO