ബീജദാതാവ് കുട്ടിയുടെ യഥാർഥ പിതാവെന്ന് ആസ്ട്രേലിയൻ കോടതി
text_fieldsമെൽബൺ: ബീജദാതാവായിരിക്കും കുഞ്ഞിെൻറ യഥാർഥ പിതാവെന്ന് ആസ്ട്രേലിയൻ ഹൈകോടതി യുടെ വിധി. 11കാരിയുടെ പിതൃത്വതർക്ക കേസിലാണ് ഉന്നത കോടതിയുടെ വിധി. 2006ലാണ് കേസിനാസ് പദ സംഭവം.
49കാരനായ ആസ്ട്രേലിയൻ സ്വദേശിയും കുട്ടിയുടെ മാതാവും സുഹൃത്തുക്കളായിരുന്നു. സ്ത്രീ കുഞ്ഞ് വേണമെന്നു പറഞ്ഞപ്പോൾ ബീജം ദാനംചെയ്യാൻ സുഹൃത്ത് തയാറാവുകയും ചെയ്തു. കൃത്രിമ ബീജസങ്കലനം വഴി യുവതി ഗർഭിണിയായി. പിന്നീട് ഇരുവരും അകന്നു. കുഞ്ഞ് യുവാവിേൻറതല്ലെന്ന് യുവതിയുടെ അഭിഭാഷക വാദിക്കുകയും ചെയ്തു.
കുട്ടിയുമായി തെൻറ സ്വവർഗ ഇണയുമായി ന്യൂസിലൻഡിലേക്ക് കടക്കാനും യുവതി പദ്ധതിയിട്ടു. തുടർന്നാണ് കുഞ്ഞിെൻറ അവകാശത്തിനായി റോബർട്ട് എന്ന തൂലികാനാമമുള്ളയാൾ കോടതിയെ സമീപിച്ചത്.
11കാരിയുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. തുടർന്നാണ് കുട്ടിയുടെ നിയമാനുസൃത പിതാവ് റോബർട്ടാണെന്ന് കോടതി വിധിച്ചത്. കുട്ടിയെയുംകൊണ്ട് ന്യൂസിലൻഡിലേക്കു പോകുന്നതും വിലക്കി.