ഒരു ലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം; മലാലയും ‘ആപ്പിളും’ കൈകോർക്കുന്നു
text_fieldsലണ്ടൻ: ലോകത്തെ വിവിധഭാഗങ്ങളിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെൺകുട്ടികെള സഹായിക്കാൻ സമാധാന നൊേബൽ ജേതാവ് മലാല യൂസുഫ്സായിയോടൊപ്പം ചേർന്ന് ആപ്പിൾ കമ്പനി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഒരുലക്ഷം പേർക്ക് സഹായമെത്തിക്കാനാണ് ‘മലാല ഫണ്ട്’ എന്നറിയപ്പെടുന്ന മലാലയുടെ നേതൃത്വത്തിലുള്ള സംവിധാനത്തോട് അമേരിക്കൻ മൾട്ടിനാഷനൽ കമ്പനിയായ ആപ്പിൾ കൈകോർക്കുന്നത്.
ആപ്പിളിെൻറ സഹായ ലഭിക്കുന്നതോടെ മലാല ഫണ്ട് നേരത്തേയുള്ളതിെൻറ ഇരട്ടിയാവുകയും ഇന്ത്യയിലേക്കും ലാറ്റിനമേരിക്കയിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ഒരു ലക്ഷം വിദ്യാർഥിനികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസമാണ് ഇതിലൂടെ ലഭ്യമാകുക. ഒരോ പെൺകുട്ടിയും അവരുടെ ഭാവി സ്വയം തെരഞ്ഞെടുക്കാൻ കഴിയുക എന്നതാണ് തെൻറ സ്വപ്നമെന്നും മലാല ഫണ്ടിൽ ആപ്പിൾ സഹായം നൽകുന്നത് പെൺകുട്ടികളെ സഹായിക്കുന്നതിെൻറ വില മനസ്സിലാക്കിയാണെന്നും മലാല പറഞ്ഞു. 20 വയസ്സുകാരിയായ മലാല 2013 മുതലാണ് മലാല ഫണ്ട് എന്നപേരിൽ സംവിധാനം ആരംഭിച്ചത്.
