ബ്രിട്ടീഷ് കപ്പൽ വിട്ടുനൽകാൻ ഇറാനോട് ഒമാെൻറ അഭ്യർഥന
text_fieldsമസ്കത്ത്: ഹോർമുസ് കടലിടുക്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തതിൽ പ്ര തികരണവുമായി ഒമാൻ. കപ്പൽ വിട്ടുനൽകാൻ ഒമാൻ ഇറാനോട് അഭ്യർഥിച്ചു. ഹോർമുസ് കടലി ടുക്ക് ഉപയോഗിക്കുന്നവർ രാജ്യാന്തര സമുദ്ര ഗതാഗത നിയമങ്ങൾ മാനിക്കണമെന്നും ഒമാ ൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.ഹോർമുസ് കടലിടു ക്കിലെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ഒമാൻ നിരീക്ഷിച്ചുവരുകയാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണം.
മേഖലയിലെ സമുദ്രഗതാഗതത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ രാജ്യാന്തര സമുദ്ര ഗതാഗത നിയമവും, രാജ്യങ്ങളുടെ ജലാതിർത്തികളും മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കപ്പൽ വിട്ടുനൽകിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നയതന്ത്ര മാർഗത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനായി ഇരുരാജ്യങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.