നോത്രദാം ദേവാലയം നവീകരണം തുടങ്ങി
text_fieldsപാരീസ്: ഫ്രാൻസിൽ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച നേ ാത്രദാം ദേവാലയത്തിെൻറ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽനടന്ന തീപിടിത്തത്തിലാണ് ന ോത്രദാം കത്തിയെരിഞ്ഞത്.
ദേവാലയത്തിെൻറ മേൽക്കൂരയും സ്തൂപികയും പൂർണമായി നശിച്ചു. അഞ്ച് വർഷത്തിനകം ദേവാലയം പുനരുദ്ധരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മുതൽ തൊഴിലാളികൾ പണിയെടുക്കാൻ എത്തിയിട്ടുണ്ട്.
സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ചാണ് എല്ലാവരും പണിയെടുക്കുന്നത്. ഭക്ഷണം ഉൾപ്പെടെ തൊഴിലാളികൾക്ക് എല്ലാ സൗകര്യവും ഒരുക്കിയതായും അധികൃതർ അറിയിച്ചു.
ഫ്രാൻസിൽ 23000ത്തിലേറെ ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. 125,000 േപർ രോഗബാധിതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
